എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 1, 2010

ഡിസംബര്‍ 5-ന് ശിശുദിനമാചരിക്കും



മദ്യ വിരുദ്ധപ്രവാചകനായ യോഹന്നാന്‍ സ്നാപകന്റെ ജന്മദിനമായി ആചരിക്കുന്ന ഡിസംബര്‍ 5-ന് ഓര്‍ത്തഡോക്സ് സഭാ ദേവാലയങ്ങളില്‍ ശിശുക്കള്‍ക്ക് വേണ്ടിയും ലഹരിക്ക് അടിമപ്പെട്ടുപോയവര്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ആഹ്വാനം ചെയ്തു.Pledge
സഭയുടെ മാനവശക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘യു-ടേണ്‍’ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ 5-ന് വി. കുര്‍ബ്ബാനാനന്തരം പ്രസംഗമത്സര വിജയികളായ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൂക്കോസ് 1:15-നെ ആസ്പദമാക്കി പള്ളികളില്‍ പ്രസംഗിക്കുന്നതിന് അവസരം നല്‍കണമെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിക്കുന്നു.വിശുദ്ധ കുര്‍ബ്ബാനാന്തരം പള്ളികളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കേണ്ടതാണ്.
Source: Catholicate News

Malankara Archive