എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 14, 2010

ലഹരിമുക്ത സമൂഹം അനിവാര്യം:പരിശുദ്ധ കാതോലിക്കാബാവാ

ക്രിസ്മസ്സിന്റെ സമാധാനം അനുഭവിക്കണമെങ്കില്‍ ഒരു ലഹരിമുക്ത സമൂഹം അനിവാര്യമായതിനാല്‍ ഇക്കൊല്ലത്തെ ക്രിസ്മസ്സും പുതുവത്സരവും ലഹരി മുക്തമായി ആഘോഷിക്കുവാന്‍ കേരള ജനത തയ്യാറാവണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരേ സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ മാനവശകതീകരണവകുപ്പ് നടപ്പാക്കുന്ന യു-ടേണ്‍ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്ക്കുന്ന കേരളസംസ്ഥാനമൊട്ടാകെ യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ “ലഹരി വിരുദ്ധ സന്ദേശയാത്ര” നടത്തുന്നതാണ്.തെക്കു കന്യാകുമാരി മുതല്‍ വടക്ക് കാസര്‍കോഡുവരെ നടത്തുന്ന ഈ സന്ദേശയാത്ര പ്രധാനമായും എം. സി. റോഡുവഴിയായിരിക്കും കടന്നു പോകുന്നത്. മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ തിരുവതാംകോട് അരപ്പള്ളിയില്‍ നിന്ന് ഡിസംബര്‍ 27ന് രാവിലെ ആരംഭിക്കുന്ന യാത്ര കടന്നുവരുമ്പോള്‍ റോഡിന് സമീപമുള്ള സഭയുടെ ഇടവകകളും കേന്ദ്രങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ വരവേല്‍പ്പ് നല്കണമെന്നും സന്ദേശയാത്ര കടന്നുവരുന്ന വീഥികളില്‍ സന്മനസ്സുള്ള സഭാമക്കള്‍ വാഹന അകമ്പടി നല്കുവാന്‍ ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വൈദീകരും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കേണ്ടതാണ്.

Malankara Archive