എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Dec 21, 2011

യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്‌ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത


മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസിനെ നിയമിക്കണമെന്ന്‌ പഴയസെമിനാരിയില്‍ കൂടിയ മാനേജിംഗ്‌ കമ്മറ്റി യോഗം ശിപാര്‍ശചെയ്‌തു.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഈയ്യോബ്‌ മാര്‍ പീലക്‌സീനോസ്‌ മെത്രാപ്പോലീത്ത, റവ. കെ.ജി. ഗീവര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.വി. ഗീവര്‍ഗീസ്‌ എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്‌ രമ്യമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. തൃശൂര്‍ സീതാറാം ടെക്‌സൈ്‌റ്റല്‍സ്‌ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ ജേക്കബ്‌ തോമസ്‌ അരികുപുറം, കേരള ലാന്റ്‌ ഡവലപ്പ്‌മെന്റ്‌ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ ബെന്നി കക്കാട്‌ എന്നിവരെ അനുമോദിച്ചു.


കുര്യാക്കോസ്‌ മാര്‍ ക്ലീമീസ്‌, സഖറിയാ മാര്‍ അന്തോണിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, ഡോ. ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, ഡോ. സഖറിയാസ്‌ മാര്‍ അപ്രേം എന്നീ മെത്രാപ്പോലിത്തമാരും, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌ എന്നിവര്‍ പ്രസംഗിച്ചു.

Dec 17, 2011

ഗ്ലോറിയ 2011 ക്രിസ്തുമസ് കലാസന്ധ്യ കടമ്മനിട്ടയില്‍

കടമ്മനിട്ട ഓര്ത്തഡോക്സ് യുവജന പ്രസ്ഥാനം ഒരുക്കുന്ന ക്രിസ്തുമസ് കലാസന്ധ്യ "ഗ്ലോറിയ 2011 " ഡിസംബര് 25 നു വൈകിട്ട് 6 മുതല് 9 .30 വരെ ഇടവക ഓഡിറ്റോറിത്തില് വച്ചു നടക്കും. ശ്രുതി മധുരമായ ഗാനങ്ങള്, ഡാന്സ്, ഇടവകയിലെ സണ്‍‌ഡേ സ്കൂള് കുട്ടികള് സംവിധാനം നിര്വഹിച്ച നാടകം, യുവജന പ്രസ്ഥാനം ഒരുക്കുന്ന ഹാസ്യപരിപാടി, മാജിക് ഷോ, മാര്ഗംകളി എന്നിവ കലാസന്ധ്യയെ അനുഗ്രഹീതമാക്കും. പരിപാടിയുടെ ലൈവ് സ്ട്രീമിംഗ്  tv.kadammanittapally.com ഉണ്ടായിരിക്കും

Dec 9, 2011

'ഗ്രിഗോറിയന്‍ വിഷന്‍' പ്രകാശനം ചെയ്‌തു


പൗലോസ്‌ മാര്‍ ഗ്രിഗോറിയോസിന്റെ ചിന്താലോകത്തെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന 'ഗ്രിഗോറിയന്‍ വിഷന്‍' എന്ന പുതിയ പുസ്‌തകം നവംബര്‍ 24 നു കോയത്ത്‌ ഓര്‍ത്തോഡോക്‌സ് തിയോളോജിക്കല്‍ സെമിനാരിയില്‍ പ്രകാശനം ചെയ്‌തു. ഇന്ത്യയിലെ ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ്‌ പൌലോസ്‌ കാതോലിക്ക ബാവയാണ്‌ പുസ്‌തക പ്രകാശനം നിര്‍വഹിച്ചത്‌. ഗ്രിഗോറിയന്‍ സ്‌റ്റഡി സര്‍ക്കിള്‍ സ്‌ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ ചിന്തകളെ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ശ്രീ ജോണ്‍ കുന്നത്ത്‌ ആണ്‌ ഗ്രന്ഥകര്‍ത്താവ്‌.


ഓര്‍ത്തോഡോക്‌സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും ദൈവശാസ്‌ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജാണ്‌ പുസ്‌തകത്തിന്റെ അവതാരിക രചിച്ചിരിക്കുന്നുത്‌. ഓര്‍ത്തോഡോക്‌സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനായ ബിജേഷ്‌ ഫിലിപ്പ്‌, ഗാന്ധിയന്‍ ചിന്തകനായ എം. പി. മത്തായി, ഡോക്‌ടര്‍ ജോസഫ്‌ തോമസ്‌, മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്‌കൊറോസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.

Dec 3, 2011

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Dec 2011

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 36-ാമത് ഓര്‍മ്മ പെരുന്നാള്‍ ഡിസംബര്‍ 7, 8 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും
 
പത്തനംതിട്ട ബേസില്‍ അരമനയില്‍ കബറടങ്ങിയിരിക്കുന്ന ഡാനിയേല്‍ മാര്‍ ഫീലക്സിനോസ് മെത്രാപോലീത്തയുടെ 20 - ആം ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9 -10 തീയതികളില്‍.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയും മൌണ്ട് താബോര്‍ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകാദ്ധ്യക്ഷനുമായിരുന്ന തോമാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 39-ാമത് ശ്രാദ്ധപെരുന്നാളും, ദയറാ അംഗവും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയുമായിരുന്ന സഖറിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയുടെ 14-ാ മത് ശ്രാദ്ധപെരുന്നാളും സംയുക്തമായി പത്തനാപുരം സെന്റ് സ്റീഫന്‍സ് മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍ 2011 ഡിസംബര്‍ 2, 3 തീയതികളില്‍ ആചരിക്കും.

Dec 2, 2011

മുല്ലപ്പെരിയാര്‍ - മലങ്കര സഭ പ്രാര്‍ത്ഥനാദിനം


മുല്ലപ്പെരിയാര്‍ പ്രശ്നം തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കുന്ന വിധം രമ്യമായി പരിഹരിക്കുന്നതിന് അനുകൂലമായ സാഹചര്യം സംജാതമാകുന്നതിനായി ഡിസംബര്‍ 4 ഞായറാഴ്ച പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉത്കണ്ഠാകുലരായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്  മലങ്കരസഭയുടെ പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ തോവോദോറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സഭാ പ്രതിനിധി സംഘം  മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു.

Nov 22, 2011

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്‌ത ഇയ്യോബ്‌ മാര്‍ പീലക്‌സിനോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ആരംഭിക്കും.
പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവ, പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാത്തോലിക്കാ ബാവ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലിന്റെ തെക്ക്‌ വശത്ത്‌ പ്രത്യേകം തയാറാക്കിയ കല്ലറയിലാണു ഭൗതികശരീരം കബറടക്കുക.
ദയറാ സ്‌ഥാപകനും മാര്‍ പീലക്‌സിനോസിന്റെ ആത്മീയ ഗുരുവുമായ തോമാ മാര്‍ ദിവന്നാസിയോസ്‌, സഖറിയാ മാര്‍ ദിവന്നാസിയോസ്‌ എന്നിവരുടെ കബറും സ്‌ഥിതിചെയ്യുന്നത്‌ മൗണ്ട്‌ താബോര്‍ ദയറായിലാണ്‌. കബറടക്ക ശുശ്രൂഷയില്‍ കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ-സാംസ്‌കാരിക-മത നേതാക്കള്‍ പങ്കെടുക്കും

കബറടക്കശുശ്രൂഷയുടെ തല്‍സമയ സംപ്രേഷണം സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വിയിലൂടെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ മുതല്‍ ശുശ്രൂഷ അവസാനിക്കുന്നതുവരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. വിലാസം www.orthodoxchurch.tv. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 3 മണി വരെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും

Nov 20, 2011

ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

മലങ്കര സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത (73) കാലംചെയ്‌തു. സെപ്‌റ്റംബര്‍ 6 മുതല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. നേരത്തേ ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്‌ക്ക് 12-ന്‌ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ നൂറുണകണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ എന്നിവര്‍ പ്രാര്‍ഥന നടത്തി.


ഉച്ചയ്‌ക്കു രണ്ടരയോടെ പരിശുദ്ധ കാതോലിക്ക ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ ആശുപത്രി ചാപ്പലിലെത്തി പ്രാര്‍ഥിച്ചു. മൂന്നുമണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.പി. സജീന്ദ്രന്‍ എം.എല്‍.എ. എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. മൂന്നരയോടെ ഭൗതികശരീരം വിലാപയാത്രയായി കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവച്ചു. വൈകിട്ട്‌ 6.45-ന്‌ ഭൗതികശരീരം വിലാപയാത്രയായി കോട്ടയം പഴയ സെമിനാരിയിലെത്തിച്ചു. ഇന്നു രാവിലെ ശുശ്രൂഷകള്‍ക്കുശേഷം വിലാപയാത്രയായി തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, അടൂര്‍ വഴി പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലേക്കു കൊണ്ടുപോകും. നാളെ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറാ ചാപ്പലില്‍ ബസേലിയോസ്‌ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പ്രധാന കാര്‍മികത്വത്തിലും സഭയിലെ മറ്റ്‌ മെത്രാപ്പോലീത്താമാരുടെസഹകാര്‍മികത്വത്തിലും കബറടക്ക ശുശ്രൂഷ നടക്കും. ഇന്നലെ വൈകിട്ട്‌ കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ച ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ്‌ എത്തിയത്‌.


1939 മേയ്‌ 8 ന്‌ തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കുടുംബത്തില്‍ ജനിച്ച മെത്രാപ്പോലീത്ത 16-ാം വയസില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ആശ്രമാംഗമായി. ആശ്രമ സ്‌ഥാപകന്‍ തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. 1991 ഏപ്രില്‍ 30 ന്‌ ഡല്‍ഹി ഭദ്രാസന സഹായമെത്രാപ്പോലീത്തയും 1996 ല്‍ മെത്രാപ്പോലീത്തയായി. ഭദ്രാസന ഭരണത്തോടൊപ്പം വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കി.

Nov 2, 2011

പരുമല പെരുന്നാള്‍ കൊടിയിറങ്ങി


വിശ്വാസികള്‍ക്കു മാര്‍ഗദീപം പകര്‍ന്ന്‌ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയിറങ്ങി. സമാപനത്തോടനുബന്ധിച്ച്‌ ഇന്നലെ ഉച്ചയ്‌ക്കുശേഷം രണ്ടു മണിയോടെ കബറിങ്കല്‍ പ്രാര്‍ത്ഥനയ്‌ക്കു ശേഷമാരംഭിച്ച റാസ പള്ളിയുടെ പടിഞ്ഞാറെ കുരിശടി വലംവച്ച്‌ കുരിശുംമൂട്‌ റോഡിലൂടെ പ്രധാനവീഥിയിലെത്തി വടക്കേ കുരിശടി വഴി പള്ളിയിലെത്തി.

പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആശീര്‍വാദത്തിനുശേഷം കൊടിയിറങ്ങിയതോടെ പെരുന്നാളാഘോഷങ്ങള്‍ക്കു സമാപ്‌തിയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ പദയാത്രാസംഘങ്ങള്‍ ഇക്കുറി എത്തിയതായി സെമിനാരി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക് ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്‌ നടന്ന കാതോലിക്കേറ്റ്‌ ശതാബ്‌ദി ഉദ്‌ഘാടന സമ്മേളനം ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്‌തു. ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മുഖ്യപ്രഭാഷണം നടത്തി. ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ശതാബ്‌ദിയുടെ ഭാഗമായി കാതോലിക്ക ബാവ പ്രാവിനെ ആകാശത്തേക്കു പറത്തിവിട്ടു.

തുടര്‍ന്ന്‌ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും സഭാ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കു വാഴ്‌വും നല്‍കി. ഉച്ചയ്‌ക്കു നടന്ന മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്‌ഥാനസംഗമം കാതോലിക്ക ബാവ ഉദ്‌ഘാടനം ചെയ്‌തു. പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ടിജുതോമസ്‌ ഐ.ആര്‍.എസ്‌. മുഖ്യപ്രഭാഷണം നടത്തി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, എം.ഡി. യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Oct 31, 2011

ടി എം ജേക്കബിന്റെ നിര്യാണം :പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

 സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് എന്ന് മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റീത്ത് സമര്‍പ്പിച്ചു.

Birthday wishes to Valiya Bava



  Birthday wishes to H.H Baselious Marthoma Didymos I
               പരിശുദ്ധ  പിതാവിന് മലങ്കരസഭാ ബ്ലോഗിന്റെ  ഒരായിരം ജന്മദിന ആശസകള്‍ 

Oct 28, 2011

കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനം പരുമലയില്‍ നവംബര്‍ 2 ന്


മലങ്കര സഭ സ്ഥാപിച്ചതിന്റെ 1960മത് വാര്‍ഷികവും ഇന്ത്യയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദിയും നവംബര്‍ 2 ന് രാവിലെ 11 ന് പരുമല സെമിനാരിയില്‍ നടക്കും. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവാ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. 2012 സപ്തംബര്‍ 15 വരെ ഇടവക, ഭദ്രാസന, സഭാതലങ്ങളില്‍ വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.

Oct 26, 2011

പരുമല പെരുന്നാളിന്‌ കൊടിയേറി

ഭക്ത സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഭാരതത്തിന്റെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ മലങ്കരയുടെ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ഉച്ചതിരിഞ്ഞ്  2.20 ന്‌ സഭാരത്നം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്‌.
കൊടിയുയര്‍ത്തിയപ്പോള്‍ വിശ്വാസികള്‍ തിരുമേനിയുടെ അപദാനങ്ങള്‍ വാഴ്‌ത്തി വെറ്റിലകള്‍ മുകളിലേക്കു പറത്തി. തുടര്‍ന്നു ചാപ്പലില്‍ നടന്ന തീര്‍ഥാടന വാരാഘോഷസമ്മേളനം സഭാരത്നം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ അധ്യക്ഷത വഹിച്ചു.
മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, ജിജി തോംസണ്‍ ഐ.എ.എസ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. സൈമന്‍ സക്കറിയ, ഡോ. ജോര്‍ജ്‌ ജോസഫ്‌, ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
 

 ചിത്രങ്ങള് : കാതോലികേറ്റ് ന്യൂസ്

Oct 25, 2011

പരുമലപെരുന്നാളിന്‌ ഇന്നു കൊടിയേറും

 പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

പരിശുദ്ധ പരുമല തിരുമേനിയുടെ 109-ാമത്‌ ഓര്‍മപ്പെരുന്നാളിന്‌ ഇന്ന്‌ കൊടിയേറും. നവംബര്‍ രണ്ടിനാണ്‌ പെരുന്നാള്‍. രാവിലെ 7.30 ന്‌ മാത്യൂസ്‌ മാര്‍ തേവോദോസിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, ഉച്ചയ്‌ക്ക് ശേഷം രണ്ടിന്‌ ഡോ.ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറ്റ്‌.
വൈകിട്ട്‌ മൂന്നിന്‌ തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനം ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ അധ്യക്ഷത വഹിക്കും. ജിജി തോംസണ്‍ ഐ.എ.എസ്‌. മുഖ്യസന്ദേശം നല്‍കും

Oct 23, 2011

മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ ജര്‍മനിയില്‍



മലങ്കര സഭയുടെ യു.കെ, യൂറോപ്പ്‌, ആഫ്രിക്ക ഭദ്രാസനാധിപന്‍ഡോ.മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌ തിരുമേനി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി.സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ തിരുമേനി ഒക്‌ടോബര്‍ 23ന്‌ ഞായറാഴ്‌ചബോണിലെ പീത്രൂസ്‌ ആശുപത്രിയുടെ കപ്പേളയില്‍ വച്ച്‌ വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന്‌പാരീഷ്‌ ഹാളില്‍ വച്ച്‌ നടന്ന സമ്മേളനത്തില്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെഹൈഡല്‍ബര്‍ഗ്‌, ബിലഫെല്‍ഡ്‌, ഹാംബുര്‍ഗ്‌, കൊളോണ്‍-ബോണ്‍ ഇടവകകള്‍ സംയുക്‌തമായിതദവസരത്തില്‍ തിരുമേനിയ്‌ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ചടങ്ങില്‍ ഇടവക വികാരിറവ.ഫാ. ലൈജു മാത്യു അനുമോദന പ്രസംഗം നടത്തി. വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നെതര്‍ലന്‍ഡ്‌സിലെയു വിശ്വാസികള്‍ എത്തിയിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

Malankara Archive