ഭക്ത സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഭാരതത്തിന്റെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ മലങ്കരയുടെ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ഉച്ചതിരിഞ്ഞ് 2.20 ന് സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ്,
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.
കൊടിയുയര്‍ത്തിയപ്പോള്‍ വിശ്വാസികള്‍ തിരുമേനിയുടെ അപദാനങ്ങള്‍ വാഴ്‌ത്തി വെറ്റിലകള്‍ മുകളിലേക്കു പറത്തി. തുടര്‍ന്നു ചാപ്പലില്‍ നടന്ന തീര്‍ഥാടന വാരാഘോഷസമ്മേളനം സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിച്ചു.
മാത്യൂസ് മാര്‍ തേവോദോസിയോസ്, ജിജി തോംസണ്‍ ഐ.എ.എസ്, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സൈമന്‍ സക്കറിയ, ഡോ. ജോര്‍ജ് ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.