പുത്തന്‍കുരിശ് പള്ളിയുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി
നടപ്പാക്കാമെങ്കില്‍ കോലഞ്ചേരി പള്ളിത്തര്‍ക്കത്തിലും കോടതിവിധി
നടപ്പാക്കാമെന്ന് സഭ. ഇന്നലെ കോട്ടയത്തു ചേര്‍ന്ന സഭാ
നേതൃയോഗമാണ് ഈ നിലപാടുമായി ശക്‌തമായി രംഗത്തുവരാന്‍ തീരുമാനിച്ചത്.
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ ആത്മീയ അധികാരം സംബന്ധിച്ച കേസില്‍ യാക്കോബായ വിഭാഗത്തിന് അനുകൂലമായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച വിധി. ഇതിന്റെ അടിസ്‌ഥാനത്തില്‍ കോടതിവിധി നടപ്പാക്കാന്‍ എറണാകുളം ജില്ലാ കലക്‌ടര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുത്തന്‍കുരിശില്‍ കോടതി വിധി നടപ്പാക്കാന്‍ യാക്കോബായ വിഭാഗത്തിനു ചെയ്‌തു കൊടുത്തതുപോലുള്ള സഹായം കോലഞ്ചേരി പള്ളിയില്‍ തങ്ങള്‍ക്കും ലഭിക്കണമെന്നാണ് സഭയുടെ ആവശ്യം. പുത്തന്‍കുരിശില്‍ ഒരു നയവും, കോലഞ്ചേരിയില്‍ വേറെ ഒരു നയവും എന്നതു നടപ്പില്ല.
അതേസമയം, കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ക്ക് ഇതുവരെയും തീരുമാനമെടുക്കാനായില്ല. കോലഞ്ചേരി പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു നല്‍കി പകരം പുതിയ പള്ളി പണിയാന്‍ യാക്കോബായ വിഭാഗത്തിനു സഹായം നല്‍കുക, പള്ളിയുടെ കീഴിലുള്ള സ്വത്തുക്കള്‍ ഇരു വിഭാഗത്തിനും തുല്യമായ രീതിയില്‍ വീതംവയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭാ ഉപസമിതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന മൂന്നാംവട്ട ചര്‍ച്ചയില്‍ മുന്നോട്ടു വച്ചിട്ടുണ്ട്. അടുത്ത ചര്‍ച്ച നടക്കുന്ന 17 ന് നിലപാട് അറിയിക്കാമെന്നാണ് ഇരു സഭകളുടെയും അഭിപ്രായം. അടുത്ത ചര്‍ച്ചയിലും പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിവിധി നടപ്പാക്കേണ്ടിവരുമെന്നു മന്ത്രിസഭാ ഉപസമിതി ഇരു വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.