കോടതി വിധി അനുസരിക്കുകയും പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുകയും
ചെയ്യുമെന്ന് പരിശുദ്ധ
കാതോലിക്കാബാവാ. സിവില്‍
നടപടി ചട്ട (സി.പി.സി.)ത്തിലെ 92-ാം വ്യവസ്‌ഥ പ്രകാരമുള്ള അനുമതിയില്ലാതെ
സമര്‍പ്പിക്കപ്പെട്ട പുത്തന്‍കുരിശ് പള്ളി സംബന്ധിച്ച് അന്യായം
നിലനില്‍ക്കില്ലെന്ന കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയെ തുടര്‍ന്ന് കൈയൂക്കിന്റെ മാര്‍ഗം സ്വീകരിക്കുകയോ കോടതിയെ
അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പതിവ് ഓര്‍ത്തഡോക്‌സ്
സഭയ്‌ക്കില്ല. ഇതിനകം കോടതി നല്‍കിയ ഉത്തരവുകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍
കടുത്ത നടപടി വേണ്ടിവരും.അക്രമമാര്‍ഗം വെടിഞ്ഞ് സൗഹാര്‍ദവും
സാഹോദര്യവും നിലനിര്‍ത്താന്‍ ഭരണഘടനപ്രകാരം ഓരോ പൗരനും ബാധ്യതയുണ്ട്.
ജനാധിപത്യ വിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ നടപടികള്‍മൂലം കോടതിയെ
പ്രകോപിപ്പിക്കുന്നവര്‍ മത ആരാധനാ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കും
എന്നിങ്ങനെയുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നു.കോലഞ്ചേരി
പള്ളി സംബന്ധിച്ച കോടതി വിധി നടപ്പിലാക്കും എന്ന പ്രതീക്ഷയിലാണ്.
1958ലും 1995ലും സുപ്രീം കോടതിവിധി അനുസരിക്കുകയും സഭയില്‍ ഐക്യം
പുനഃസ്‌ഥാപിക്കുന്നതിന് വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകുകയും ചെയ്‌ത
പാരമ്പര്യമാണ് മലങ്കര സഭയ്‌ക്കുള്ളതെന്നും ബാവ പറഞ്ഞു.
സഭാ മാനേജിംഗ് കമ്മിറ്റി 19ന്
സഭാ മാനേജിംഗ് കമ്മിറ്റി 19ന് രാവിലെ 10ന്
കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍
ചേരും.