പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ |
പരിശുദ്ധ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. നവംബര്‍ രണ്ടിനാണ് പെരുന്നാള്‍. രാവിലെ 7.30 ന് മാത്യൂസ് മാര്‍ തേവോദോസിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, ഉച്ചയ്‌ക്ക് ശേഷം രണ്ടിന് ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറ്റ്.
വൈകിട്ട് മൂന്നിന് തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനം ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് അധ്യക്ഷത വഹിക്കും. ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യസന്ദേശം നല്‍കും