മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിപള്ളിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചു മലങ്കരസഭയും യാക്കോബായ സഭയും വെവ്വോറെ ആരാധന നടത്തി. സെമിനാരി ചാപ്പലിലെ കുര്‍ബ്ബാനയ്ക്ക് ശേഷം മലങ്കരസഭാ വിശ്വാസികള്‍
കബറിടത്തില്‍ നടത്തിയ ധൂപപ്രാര്‍ത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വം
വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ സുന്നഹദോസ് സെക്രട്ടറി ഡോ.
മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, യൂഹാനോന്‍ മാര്‍
പോളിക്കാര്‍പ്പസ്, വൈദിക ട്രസ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ
ട്രസ്റി എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ.
ജോര്‍ജ്ജ് ജോസഫ്, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍
കോര്‍-എപ്പിസ്കോപ്പാ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍
പങ്കെടുത്തു. പത്ത് മിനിറ്റ് വീതമാണ് ഇരുവിഭാഗങ്ങള്‍ക്കും ജില്ലാ
ഭരണകൂടം അനുവദിച്ചിരുന്നത്. കബറിടത്തില്‍ കുര്‍ബ്ബാന
അര്‍പ്പിച്ചതായി തോമസ് പ്രഥമന്‍ ബാവാ പിന്നീട് പറഞ്ഞു. ഇത്
വിവാദത്തിനിടയാക്കി. 10 മിനിറ്റുകൊണ്ട് കുര്‍ബ്ബാന അര്‍പ്പിക്കാന്‍
സാധ്യമല്ല. കുര്‍ബ്ബാന അര്‍പ്പിക്കാനുള്ള ബലിപീഠവും തിരുവസ്തുക്കളും അവിടെ
ഉണ്ടായിരുന്നില്ല. ഇത് കുര്‍ബ്ബാനയെ തന്നെ അവഹേളിക്കുന്നതിന്
തുല്യമാണ്-പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.തല്‍സ്ഥിതി പാലിക്കാനുള്ള
ജില്ലാ അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് അനധികൃത കയ്യേറ്റത്തിന്
എതിര്‍വിഭാഗം ശ്രമിച്ചതായി പരിശുദ്ധ ബാവാ ആരോപിച്ചു
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Jan 26, 2012
Jan 24, 2012
ത്രിക്കുന്നത്ത് പെരുന്നാളിന് കൊടികയറി
മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരി
പള്ളിയിലെ പെരുന്നാളിന് തുടക്കമായി, ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍
മാര്‍ പോളികാര്‍പ്പസ് കൊടിഉയര്‍ത്തി.
തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍
അത്തനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്തനാസിയോസ്,
വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍
തെയോഫിലോസ്, ശാസ്താംകോട്ട ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ്
മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നീ പിതാക്കന്‍മാരുടെ
സംയുക്ത ഓര്‍മപ്പെരുന്നാളാണ് 24 മുതല്‍ 26 വരെ നടക്കുന്നത്. ചൊവ്വാഴ്ച
ഭദ്രാസന വനിതാ സമാജം സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത
യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന
വിശുദ്ധ കുര്‍ബാനയ്ക്കും ധൂപപ്രാര്‍ഥനയ്ക്കും കാതോലിക്കാ ബാവ ബസേലിയോസ്
മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്
യുവജന സമ്മേളനം. വ്യാഴാഴ്ച കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ
എന്നിവയുമുണ്ടാകും.
Read also 2011 Perunnal
Jan 23, 2012
Jan 22, 2012
പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം
ചിത്രകലയുടെ തമ്പുരാന്‍ രാജാ രവിവര്‍മ്മ വരച്ച, ആരാലും അറിയപ്പെടാത്ത
അപൂര്‍വ്വ ചിത്രം. വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിന്റെ തനതുകലകളെയും
പ്രോത്സാഹിപ്പിച്ചിരുന്ന സഭയ്ക്ക്, അംഗീകാരമായി ലഭിച്ച സമ്മാനമാവണം അത്.
ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ ദിവന്നാസിയോസ്
പുലിക്കോട്ടില്‍ രണ്ടാമന്റെ രവിവര്‍മ്മച്ചിത്രം നിധിപോലെയാണ് ചുങ്കം പഴയ
സെമിനാരിയില്‍ സൂക്ഷിച്ചിട്ടുള്ളത്. പഴയ സെമിനാരിയില്‍ തയ്യാറാകുന്ന മലങ്കര
സഭാ ചരിത്രമ്യൂസിയത്തില്‍ ഈ അമൂല്യചിത്രമാവും കാഴ്ചക്കാര്‍ക്ക്
കൌതുകമാവുക.
1877 മുതല്‍ 1909 വരെ ജീവിച്ചിരുന്ന സഭാ മേലധികാരി ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ ചിത്രം, രവിവര്‍മ്മ വരക്കാനിടയായതെങ്ങനെയെന്നും അതിനു വഴിതെളിച്ച സാഹചര്യങ്ങളും വ്യക്തമായി അറിവില്ല.
മലങ്കര സഭാചരിത്രത്തിലെ അത്യപൂര്‍വങ്ങളായ ഏടുകള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണ് പഴയ സെമിനാരിയില്‍ തയ്യാറാകുന്നത്. 16-ാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിന്റെ സംക്ഷിപ്തരൂപമാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്. 1652ല്‍ അഭിഷിക്തനായ മാര്‍ത്തോമ ഒന്നാമന്‍ മുതല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് വരെ ഉണ്ടായിരുന്ന മുഴുവന്‍ സഭാപിതാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ബോംബെയിലെ കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച, പഴയ മലയാളം സുവിശേഷമെന്നറിയപ്പെടുന്ന ആദ്യ മലയാള വേദപുസ്തകത്തിന്റെ പ്രതിയും മ്യൂസിയത്തിലുണ്ട്. കേരളത്തിലെ ക്രെെസ്തവ സഭകള്‍ക്ക് തദ്ദേശീയ ഭരണകര്‍ത്താക്കളില്‍നിന്ന് ചെമ്പുതകിടില്‍ രേഖപ്പെടുത്തി ലഭിച്ച അവകാശങ്ങളും പദവികളും അടങ്ങിയ അപൂര്‍വ്വരേഖകളായ “ചെപ്പേടു”കളും പ്രദര്‍ശിപ്പിക്കും. പരുമല തിരുമേനിയുടെ കൈപ്പടയിലെഴുതിയ കല്പനകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
ക്രിസ്തുചരിതവും സഭാചരിത്രവും വര്‍ണ്ണിക്കുന്ന ചേപ്പാട്, പാലിയേക്കര, പുത്തന്‍കാവ് പള്ളികളിലെ അപൂര്‍വ്വ ചുവര്‍ച്ചിത്രങ്ങള്‍ , ഔദ്യോഗിക ബഹുമതികളായി വസ്ത്രങ്ങളില്‍ ചേര്‍ക്കുന്ന അലങ്കാരങ്ങള്‍, മലങ്കരയിലെ മേല്‍പ്പട്ടക്കാര്‍ ഉപയോഗിച്ചിരുന്ന മുതലവായന്‍തൊപ്പി , ഗദ്സമനത്തോട്ടത്തിലെ കല്ലുകള്‍, 1678ല്‍ രണ്ടാം മാര്‍ത്തോമയുടെ കാലത്ത് മലങ്കരയിലെത്തിയ വിദേശിയായ “കല്ലട വലിയപ്പന്‍” എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവയുടെ കല്‍പ്രതിമ, ദിവന്നാസിയോസ് അഞ്ചാമന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിച്ച “ഇടവക പത്രിക”‘എന്ന മാസിക തുടങ്ങി സഥാപാരമ്പര്യത്തിന്റെ പ്രൌഢിയുടെ മകുടോദാഹരണങ്ങളായ നിരവധി അമൂല്യശേഖരങ്ങളുടെ കലവറയാവുകയാണ് ചരിത്രമ്യൂസിയം.
വൈദികപഠനത്തിനായി 197 വര്‍ഷം മുമ്പ് സ്ഥാപിച്ച ചുങ്കം പഴയ സെമിനാരി ചരിത്രഗവേഷകരുടെ ആകര്‍ഷക കേന്ദ്രം കൂടിയാണ്. ഒരു പൈതൃകകേന്ദ്രമായി നിലനിര്‍ത്തുന്നതിന്റെ ആദ്യപടിയായാണ് ചരിത്രമ്യൂസിയം തയ്യാറാക്കുന്നതെന്ന് സെമിനാരി മാനേജര്‍ എം.സി.കുര്യാക്കോസ് പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

Jan 17, 2012
പുലിക്കോട്ടില്‍ തിരുമേനി
ÎÜCøØÍ ÈÕàµøà æµÞ¿áCÞxßW ¦¿ßÏáÜE µÞܸGJßW ¥ÄßØÎVÅÎÞÏß çÈÄãÄb¢ æµÞ¿áJá ØÍæÏ ÕßÖbÞØ ØíÅßøÄÏáæ¿ ÄàøJí ¥¿áMß‚ ÉßÄÞÕÞÏßøáKá ç¼ÞØËí ÎÞV ÆßÕKÞØßçÏÞØí ¥FÞÎX (ÉáÜßçAÞGßW ç¼ÞØËí ÎÞV ÆßÕKÞØßçÏÞØí øIÞÎX) ÄßøáçÎÈß. í.èÕÆßµÈßø ÈßÜÈßKßøáK ÄùÕÞ¿ÞÃí µáK¢µá{æJ ÉáÜßçAÞGßW µá¿á¢Ì¢. 1833 ÁßØ¢ÌV ¯ÝßÈí ÄÞøáµáøcæaÏᢠÄÞINÏáæ¿Ïá¢
ÉßÄãØçÙÞÆøÈÞÏßøáKá ÉÝÏæØÎßÈÞøß ØíÅÞɵÈÞÏ ç¼ÞØËí ÎÞV ÆßÕKÞØßçÏÞØí ²KÞÎX.çºMÞGí ÎÞV ÆßÕKÞØßçÏÞØí æÎdÄÞæMÞÜàJÏÞÏßøáKá ØÍÏáæ¿ ¥KæJ ÄÜÕX. ¥çgÙ¢ 1846 ²µíç¿ÞÌV ¦ùßÈí çµÞÄ΢·Ü¢ æºùßÏÉUßÏßWÕ‚á çµÞùâæÏÞ ÉG¢ ÈWµßÏçÄÞæ¿ ÎÞV ÆßÕKÞØßçÏÞØí ææÕÆßµ ÉÆÕßÏßçÜAáU µÞWÕÏíÉá È¿Jß. ÈÕàµøÃJßæa
ÕµíÄÞÕÞÏßøáK ÉÞÜAáKJí ÎÞÄcâØí ÎÞV ¥JÈÞØßçÏÞØí ÕßçÆÖ Îß×ÈùßÎÞøáæ¿ ØÙµøÃçJÞæ¿ ÎÜCøØÍÏáæ¿ ÎìÜßµÎÞÏ ÕßÖbÞØØÄcBæ{ Éøß×íµøßAáKÄßW ÕcÞÉãÄÈÞÏßøáKá. §ÄßæÈ dÉÄßçøÞÇßAáÕÞX ¥KæJ ¥çLcÞµc ÉÞdÄßÏVAàØí ÌÞÕÞ, ÏáÏÞAߢ ÎÞV µâùßçÜÞØßæÈÏᢠØÙÞÏJßÈÞÏß æÖÎÕâX ÎÞV ØíçÄËÞçÈÞØßæÈÏᢠÎÜCøÏßçÜAá ÈßçÏÞ·ß‚á. §ÄßW ÎÞV ØíçÄËÞçÈÞØÞÃí ¦VJÞxí ÉUßÏßWÕ‚á ÎÞV ÆßÕKÞØßçÏÞØßÈí ÉâVà æÖNÞÖáÉG¢ ÈWµßÏÄí. ÏáÏÞAߢ ÎÞV µâùßçÜÞØí ºÞÜßçÖøß ÉUßÏßWÕ‚á µÛàÛÉGÕᢠÈWµß.
µáK¢µá{¢, ºßù{Ï¢ æØaí ÜÞØùØí ÉUßÏßÜÞÃá dÉÅÎ ÌÜßÏVMß‚Äí.æµÞ‚ß ØVAÞøßæa ¥ÈáÕÞÆçJÞ¿áµâ¿ß 1853 ÈÕ¢ÌV 25Èá µáK¢µá{¢ æØaí çÄÞÎØí µßÝæA ÉáJXÉUß ØíÅÞÉßAáµÏᢠç¼ÞØËí µJÈÞV ¦ çÆÕÞÜÏJßW ÉÄßÕÞÏß ÌÜß ¥VMßAáµÏᢠæºÏíÄáÕKá. ²øá ÕßÍÞ·Jßæa ØNVÆ¢ÎâÜ¢ æµÞ‚ß ÆßÕÞX dÉØíÄáÄ çÆÕÞÜÏJßæÜ ¦øÞÇÈÏíAá ÕßÜAí ¯VæM¿áJß. ÄVAJßæÈÞ¿áÕßW ¦ ÉUßÏßW ¦øÞÇÈ È¿JáÕÞÈáU Ä¿T¢ ØVAÞV ÉßXÕÜß‚á.ÎÞV ¥JÈÞØßçÏÞØí ÕßÖbÞØßµ{áæ¿ ©ÉçÏÞ·JßÈÞÏß ÈÕàµøßAæMG ÕßÇJßW ÈÎØíµÞøÉáØíĵ¢ ¥‚¿ß‚á dÉØßiàµøß‚çMÞZ, ç¼ÞØËí µJÈÞV çµÞÝßçAÞGáU µ{ÙØíÄßÏM ÎáÄÜßÏÞøáæ¿ µˆ‚ßW ÈÎØíµÞødµÎJßæa øIÞÏßø¢ dÉÄßµZ ¥‚¿ß‚ßùAß. ÉßKà¿á ØbLÎÞÏß ¥‚áµâ¿¢ ØíÅÞÉß‚á µáVÌÞÈdµÎÕᢠ¦øÞÇȵ{ᢠdÉØßiàµøß‚á.
ÏáÏÞAߢ ÎÞV µâùßçÜÞØí æÎdÄÞæMÞÜàJÏíAá dÉÞÏÞÇßµcÎÞÕáµÏᢠÎÞÄcâØí ÎÞV ¥JÈÞØßçÏÞØí ÈÕàµøà dÉØíÅÞÈ¢ ÖµíÄßæM¿áJáµÏᢠæºÏíÄçMÞZ ÎÜCøÏßæÜ ²øá èÕÆßµX ¥çLcÞµcÏßW çÉÞÏß ÉøßÖái ÉÞdÄßÏVAàØí ÌÞÕÞÏßWÈßKá çÎWMGØíÅÞÈ¢ çÈøßGí ¯WAÃæÎK ÄàøáÎÞÈÎáIÞÏß. ç¼ÞØËí µJÈÞV §ÄßÈÞÏß ÈßçÏÞ·ßAæMGá. ØVÕÕᢠØÍÏíAáçÕIß ®K ¼àÕßÄÄÄb¢ ÎáùáæµMß¿ß‚ßøáK ¥çgÙ¢ ºáÎÄÜ ¯æx¿áJá. çÎWMG¢ Øbàµøß‚á οBßÕKÞW çÈøßç¿IßÕøáK æÕˆáÕß{ßµZ µ¿áMçÎùßÏÄÞÏßøßAáæÎKí ¥ùßEáæµÞIáÄæKÏÞÃí ÖàÎÏÞdÄÏíAá µJÈÞV ÄÏÞùÞÏÄí. 1863W æµÞ‚ßÏßWÈßKá µMW ÏÞdÄ ¦ø¢Íß‚á. ÎÞV·ÎçÇc ¥çȵ¢ dÉÄßØtßµZ çÈøß¿áµ ÎÞdÄΈ, ÎøÃæJ Îá~ÞÎá~¢ µÞÃáµÏᢠæºÏíÄá. ¥ÕØÞÈ¢ ÎVgàÈßW ÉÞdÄßÏVAàØßæa ¥øÎÈÏßW ®Jßç‚VKá. 1864 çÎÏí ®GßÈá ùOÞXØíÅÞÈ¢ Øbàµøß‚á. ÉßçxÆßÕØ¢ÄæK ÎÞV ÆßÕKÞØßçÏÞØí ®K çÉøßW æÎdÄÞÈÞÏß ¥Íßç×µ¢ 溇æMGá.
1865W ÎÜCøÏßW οBßæÏJß.1869W æØaí çÄÞÎØí dÉØí ØíÅÞÉß‚í ’çµø{ÉÄÞµ ®K ÉdÄ¢ ¦ø¢ÍßAáµÏᢠæºÏíÄá. ÎÞÇcÎB{áæ¿ ÖµíÄßÏᢠ¥ÈßÕÞøcÄÏᢠ¦ ÉßÄÞÕí ¥KáÄæK Äßøß‚ùßEáæÕKÄí ¥çgÙJßæa dµÞLÆVÖßÄbJßæa æÄ{ßÕÞÃí. µâ¿ÞæÄ ’§¿Õµ ÉdÄßµ, ’ØáùßÏÞÈß ØáÕßçÖ×µX ®Kà dÉØßiàµøÃB{ᢠÄá¿Bß. 1871W ÉøáÎÜÏßW ÆÞÈÎÞÏß ÜÍß‚ ØíÅÜJí ²øá æºùßÏ ºÞMÜᢠ¥ÝßMáøÏᢠÉÃßÄí æÖNÞÛzÞøáæ¿ ÉÀßJÕà¿í ¦ø¢Íß‚á. ¦ ÕV×JßWJæK ºÞJáøáJßÏßW ·àÕV·àØí µJÈÞVAí (ÉøáÎÜ ÄßøáçÎÈß) ùOÞXØíÅÞÈ¢ æµÞ¿áJá ÉøáÎÜ æØÎßÈÞøßÏßW ÄÞÎØßMßAáµÏᢠæºÏíÄá.ÎÜCøØÍÏáæ¿ ØÎd·ÕßµØÈJßÈÞÏß ÄßøáçÎÈß ¥çÙÞøÞdÄ¢ dÉÏyß‚á.
¥çȵ¢ ÉáÄßÏ çÆÕÞÜÏBZ ØíÅÞÉßAáµÏᢠ¼àVÃß‚Õ ÉáÄáAßMÃßÏáµÏᢠæºÏíÄá. ÉøáÎÜ µâ¿ÞæÄ çµÞGMáù¢, µáK¢µá{¢, ÄÝAø, ®Kà ØíÅÜB{ßW ÉÀßJÕà¿áµZ ØíÅÞÉß‚á èÕÆßµæø ÉøßÖàÜßMßAáÕÞX Äá¿Bß. ØYçÁ ØíµâZ ÕßÆcÞVÅß Ø¢¸¢, èÕÆßµ Ø¢¸¿È, ÎÙÞ¼ÈØÍ ®KßÕ ¦ø¢Íß‚á. ÕßÆcÞÍcÞØ Õß×ÏJßW ¥ÄàÕdÖi æºÜáJßÏ ¥çgÙ¢ ÎâKí §¢±à×í èÙØíµâ{áµ{ᢠ²XÉÄí §¢±à×í ÎßÁßW Øíµâ{áµ{ᢠ200 èdÉÎùß Øíµâ{áµ{ᢠøIá æÉYÉUßAâ¿B{ᢠØíÅÞÉß‚á.ÎÜCøØÍÏáæ¿ ØbJá È×í¿æM¿ÞÄßøßAÞX ²çGæù ÕcÕÙÞøBZ ÄßøáçÎÈßAá È¿çJIßÕKá. Äá¿AJßW ¥Õ ÉøÞ¼ÏæMæGCßÜᢠµáæù µÝßEçMÞZ ®ˆÞ ÕcÕÙÞøB{ßÜᢠÕß¼ÏßAáµÏᢠæºÏíÄá.
¥ºFÜÎÞÏ èÆÕÕßÖbÞØÕᢠÄ{VKáçÉÞµÞJ §ºí»ÞÖµíÄßÏᢠ¥ÄßÖµíÄÎÞÏ ¦vèÇøcÕᢠÎÜCøØÍÏáæ¿ ¥ØíÄßÄb¢ ÈßÜÈßVJÞÈáU ÆãÂdÉÄß¼í¾Ïᢠ¥çgÙJßW çÕIáçÕÞ{ÎáIÞÏßøáKá.èÆÕ¢ ÉáÜßçAÞGßW ÄßøáçÎÈßæÏ ØÍÏáæ¿ ÈÞϵØíÅÞÈçJAá ÈßçÏ޷߂߈ÞÏßøáæKCßW ØÍÏáæ¿ ¥ÕØíÅ ÎæxÞKÞµáÎÞÏßøáKá. µøáJᢠèÆÕÞdÖÏÕᢠ§ºí»ÞÖµíÄßÏᢠØbÞÄdLcçÌÞÇÕᢠ©IÞÏßøáK ÕGçÛøßW ÎÞV ÆßÕKÞØßçÏÞØßæÈ ÉßX·ÞÎßÏÞÏß µæIJßÏçÖ×ÎÞÃí Èâùá ÕV×BZAá ÎáXÉá ÉáÜßçAÞGßW ç¼ÞØËí ÎÞV ÆßÕKÞØßçÏÞØí æÎdÄÞæMÞÜàJ µÞÜ¢æºÏíÄÄí.
Jan 15, 2012
ജേക്കബ് കൊച്ചേരിക്ക് “വിദ്യാഅമൃത” അവാര്‍ഡ്
മലങ്കരസഭയുടെ കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിലെ 2011ലെ മികച്ച അദ്ധ്യാപകര്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്
അഞ്ചാമന്‍ സ്മരണാര്‍ത്ഥം നല്‍കുന്ന “വിദ്യാഅമൃത” അവാര്‍ഡ് പത്തനംതിട്ട
കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ്
കൊച്ചേരിക്ക് ലഭിച്ചു.അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ
അദ്ധ്യക്ഷതയില്‍ കോട്ടയം എം.ഡി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന
യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക
ബാവ അവാര്‍ഡ്
സമ്മാനിച്ചു. മലങ്കരസഭയിലെ അഞ്ചൂറോളം അദ്ധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു
Jan 11, 2012
മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനുവരി 27 മുതല്‍
മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ 95-ാമത് സമ്മേളനം 2012 ജനുവരി 27 മുതല്‍ ഫെബ്രുവരി 02 വരെ മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ നടക്കും.
ബസേലിയോസ് മാര്‍ത്തോമ്മ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവ, ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, എന്നിവരും സഭയിലെ മറ്റു തിരുമേനിമാരും വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Jan 10, 2012
നീതികരണമുണ്ടോ ഈ പ്രാര്‍ത്ഥനയ്ക്ക് ?
വധശ്രമ കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിട്ടും അവരുടെ അറസ്റ്
വൈകിപ്പിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന
ലക്ഷ്യത്തോടെ
യാക്കോബായ വിഭാഗം കോതമംഗലത്ത് ‘പ്രാര്‍ത്ഥനായജ്ഞം’ എന്ന പേരില്‍ നടത്തുന്ന
പരിപാടിക്ക് നീതികരണമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റി ഫാ. ഡോ.
ജോണ്‍സ് എബ്രഹാം കോനാട്ട്. ഉപവാസവും പ്രാര്‍ത്ഥനയും അക്രമികളെ
രക്ഷപ്പെടുത്താനായി തരം താഴ്ത്തരുത്. സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍
പൂട്ടിക്കുകയും, അനധികൃതമായി പള്ളികള്‍ കൈയ്യേറുകയും ചെയ്യുന്ന പതിവ്
ആവര്‍ത്തിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍ മൂലാമറ്റത്തിന് നേരെ ഭീഷണി ഉണ്ടായപ്പോള്‍ കോടതി നിര്‍ദ്ദേശാനുസരണം ഇടപെട്ട പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റീഫനെ തലക്ക് കമ്പിവടികൊണ്ടടിച്ചു വീഴ്ത്തുന്ന രംഗം ദൃശ്യമാധ്യമങ്ങള്‍ കാണിച്ചതാണ്. പ്രതികളെ വ്യക്തമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന യാക്കോബായ വാദം കുറ്റവാളികളെ രക്ഷപെടുത്താനുള്ള അടവാണ്. വിവിധ മതവിഭാഗങ്ങളും സഭകളും സഹകരിച്ച് കഴിയേണ്ട കേരളത്തില്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ അക്രമത്തിന്റെ തേര്‍വാഴ്ച നടത്തി നിയമപാലകര്‍ക്ക് പോലും രക്ഷയില്ലാ എന്ന അവസ്ഥ സൃഷ്ടിക്കുന്നത് അനുവദിക്കാനാവില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Jan 8, 2012
കടമ്മനിട്ടപള്ളി പെരുന്നാള്‍ 15നു കൊടിയേറും
വിശുദ്ധ യൂഹാനോന്‍ മംദാനയുടെ മദ്യസ്ഥതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ 169 മത് പള്ളിപെരുന്നാളും കണ്‍വെന്ഷനും ജനുവരി 15 മുതല്‍ 21 വരെ തീയതികളില്‍ (മകരം 6 , 7) നടത്തപെടുന്നു. 15 നു കൊടിയേറ്റ് ,17 , 18 , 19 ദിവസങ്ങളില്‍ ഫാ. രെഞ്ചു പി കോശി അടൂര്‍, ഫാ. വില്‍സണ്‍ മാത്യു, ഫാ. ജോര്‍ജി ജോസഫ് അടൂര്‍ എന്നിവര്‍ വചന ശുശ്രുഷക്കു നേതൃത്വം നല്‍കും. 20 നു രാവിലെ പഴയപള്ളിയില്‍ പിതൃസ്മൃതി, വൈകിട്ട് റാസ, സമാപന ദിവസമായ 21നു വന്ദ്യ പത്രോസ് തോമസ് റമ്പാച്ചന്റെ (താബോര്‍ ദയറ)മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. കുര്‍ബാനക്കുള്ള പേരുകള്‍ kadammanittapally@gmail.com എന്ന വിലാസത്തില്‍ 20നു മുന്പായി അപേക്ഷ /ഓര്മ എന്നു തരംതിരിച്ചു അയക്കുക.
Post your suggestions at www.kadammanittapally.com
Posted by John Samuel Vekal
Jan 7, 2012
വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളി കൂദാശ ഇന്നും നാളെയും
പുനര്‍നിര്‍മ്മിച്ച വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളി 2012 ജനുവരി 8, 9
തീയതികളില്‍ കൂദാശ ചെയ്യപെടുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ
ദിദിമോസ് വലിയ ബാവായും, പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും, കോട്ടയം
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്
മെത്രാപ്പോലീത്തയും മറ്റ് അഭിവന്ദ്യ പിതാക്കന്മാരും കൂദാശ ചടങ്ങുകള്‍ക്ക്
നേതൃത്വം നല്‍കും.2012 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന കൂദാശയെ
തുടര്‍ന്ന് 10-ാം തീയതി
165-ാം വാര്‍ഷിക പെരുന്നാളും ഭക്തിപൂര്‍വ്വം ആചരിക്കും. എട്ടിന് വൈകിട്ട്
അഞ്ചിന് വാകത്താനം പ്രദേശത്തെ ഓര്‍ത്തഡോക്സ് പള്ളികളുടെ നേതൃത്വത്തില്‍
കാതോലിക്കാ സിംഹാസന പുനഃസ്ഥാപന ശതാബ്ദി റാലിയും പരിശുദ്ധ കാതോലിക്ക
ബാവായ്ക്കും മറ്റ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും സ്വീകരണം
ക്രമീകരിച്ചിട്ടുണ്ട്.
Read news at Catholicate
news
For live telecast of Koodhasha
Jan 1, 2012
ഓര്‍മ്മ പെരുന്നാളുകള്‍ - Jan 2012
" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"
ഫിലിപ്പോസ് മാര്‍ യൌസെബിയോസ്
ഫിലിപ്പോസ് മാര്‍ യൌസെബിയോസ്
തുമ്പമണ് ഭദ്രാസന മെത്രാപോലീത്ത ആയിരുന്ന ഭാഗ്യസ്മരണാര്ഹനായ ഫിലിപ്പോസ് മാര് യൌസെബിയോസിന്റെ
3 മത്
ഓര്മ പെരുന്നാള് പത്തനംതിട്ട ബേസില് അരമനയില് വച്ച് 20 - 21 തീയതികളില്.
പ.ബസ്സേലിയോസ് മാര്ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ
6 മത് ഓര്മ പെരുന്നാള്‍ ജനുവരി 26 നു മൌണ്ട് ഹോരെബ്
ആശ്രമം, ശാസ്താംകോട്ട
ത്രിക്കുന്നത്ത് സെമിനാരിപള്ളിയില്‍ പിതാക്കാന്‍മാരുടെ
പെരുന്നാള്‍
മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപെരുന്നാള്‍ ജനുവരി 25നു.
മലങ്കരസഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ ത്രിക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിട്ടുള്ള നാല് സഭാ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപെരുന്നാള്‍ ജനുവരി 25നു.
Subscribe to:
Posts (Atom)
Malankara Archive
-
▼
2012
(48)
-
▼
January
(11)
- തൃക്കുന്നത്തു പള്ളിയില്‍ സഭ ആരാധന നടത്തി
- ത്രിക്കുന്നത്ത് പെരുന്നാളിന് കൊടികയറി
- വൈദീക ട്രസ്ടീ : ഫാ. എം. ഓ. ജോണിന് സാധ്യത
- പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം
- പുലിക്കോട്ടില്‍ തിരുമേനി
- ജേക്കബ് കൊച്ചേരിക്ക് “വിദ്യാഅമൃത” അവാര്‍ഡ്
- മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജന...
- നീതികരണമുണ്ടോ ഈ പ്രാര്‍ത്ഥനയ്ക്ക് ?
- കടമ്മനിട്ടപള്ളി പെരുന്നാള്‍ 15നു കൊടിയേറും
- വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളി കൂദാശ ഇന്നും നാ...
- ഓര്‍മ്മ പെരുന്നാളുകള്‍ - Jan 2012
-
▼
January
(11)