സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത്
അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ്
മന്ത്രി ടി. എം. ജേക്കബ് എന്ന്
മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ്
മാര്‍ സേവേറിയോസ് റീത്ത് സമര്‍പ്പിച്ചു.
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Oct 31, 2011
Oct 28, 2011
കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനം പരുമലയില്‍ നവംബര്‍ 2 ന്
മലങ്കര സഭ സ്ഥാപിച്ചതിന്റെ 1960മത് വാര്‍ഷികവും ഇന്ത്യയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദിയും നവംബര്‍ 2 ന് രാവിലെ 11 ന് പരുമല സെമിനാരിയില്‍ നടക്കും. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവാ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അദ്ധ്യക്ഷതയില്‍ ഡോ. സുകുമാര്‍ അഴീക്കോട് മുഖ്യപ്രഭാഷണം നടത്തും. 2012 സപ്തംബര്‍ 15 വരെ ഇടവക, ഭദ്രാസന, സഭാതലങ്ങളില്‍ വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
Oct 26, 2011
പരുമല പെരുന്നാളിന് കൊടിയേറി
ഭക്ത സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഭാരതത്തിന്റെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ മലങ്കരയുടെ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ഉച്ചതിരിഞ്ഞ് 2.20 ന് സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ്,
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്.
കൊടിയുയര്‍ത്തിയപ്പോള്‍ വിശ്വാസികള്‍ തിരുമേനിയുടെ അപദാനങ്ങള്‍ വാഴ്‌ത്തി വെറ്റിലകള്‍ മുകളിലേക്കു പറത്തി. തുടര്‍ന്നു ചാപ്പലില്‍ നടന്ന തീര്‍ഥാടന വാരാഘോഷസമ്മേളനം സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിച്ചു.
മാത്യൂസ് മാര്‍ തേവോദോസിയോസ്, ജിജി തോംസണ്‍ ഐ.എ.എസ്, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സൈമന്‍ സക്കറിയ, ഡോ. ജോര്‍ജ് ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
കൊടിയുയര്‍ത്തിയപ്പോള്‍ വിശ്വാസികള്‍ തിരുമേനിയുടെ അപദാനങ്ങള്‍ വാഴ്‌ത്തി വെറ്റിലകള്‍ മുകളിലേക്കു പറത്തി. തുടര്‍ന്നു ചാപ്പലില്‍ നടന്ന തീര്‍ഥാടന വാരാഘോഷസമ്മേളനം സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് അധ്യക്ഷത വഹിച്ചു.
മാത്യൂസ് മാര്‍ തേവോദോസിയോസ്, ജിജി തോംസണ്‍ ഐ.എ.എസ്, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സൈമന്‍ സക്കറിയ, ഡോ. ജോര്‍ജ് ജോസഫ്, ജേക്കബ് തോമസ് അരികുപുറം, തോമസ് ടി. പരുമല, ജി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
Oct 25, 2011
പരുമലപെരുന്നാളിന് ഇന്നു കൊടിയേറും
പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ |
പരിശുദ്ധ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുന്നാളിന് ഇന്ന് കൊടിയേറും. നവംബര്‍ രണ്ടിനാണ് പെരുന്നാള്‍. രാവിലെ 7.30 ന് മാത്യൂസ് മാര്‍ തേവോദോസിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, ഉച്ചയ്‌ക്ക് ശേഷം രണ്ടിന് ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ കൊടിയേറ്റ്.
വൈകിട്ട് മൂന്നിന് തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനം ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയബാവ ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്‌താത്തിയോസ് അധ്യക്ഷത വഹിക്കും. ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യസന്ദേശം നല്‍കും
Oct 23, 2011
മാത്യൂസ് മാര്‍ തീമോത്തിയോസ് ജര്‍മനിയില്‍
മലങ്കര സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തി.സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ തിരുമേനി ഒക്‌ടോബര്‍ 23ന് ഞായറാഴ്‌ചബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ വച്ച് വി.കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന്‌പാരീഷ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെഹൈഡല്‍ബര്‍ഗ്, ബിലഫെല്‍ഡ്, ഹാംബുര്‍ഗ്, കൊളോണ്‍-ബോണ്‍ ഇടവകകള്‍ സംയുക്‌തമായിതദവസരത്തില്‍ തിരുമേനിയ്‌ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ചടങ്ങില്‍ ഇടവക വികാരിറവ.ഫാ. ലൈജു മാത്യു അനുമോദന പ്രസംഗം നടത്തി. വി.കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ നെതര്‍ലന്‍ഡ്‌സിലെയു വിശ്വാസികള്‍ എത്തിയിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
Oct 20, 2011
മന്ത്രിമാരെ സ്വാധീനിക്കാന്‍ തോമസ് പ്രഥമന്റെ കല്പന!!!
കോലഞ്ചേരി
പള്ളി വിഷയത്തില്‍ യാക്കോബായ സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന മന്ത്രിമാരെ
സ്വാധീനിക്കണമെന്ന തോമസ് പ്രഥമന്റെ രഹസ്യ കല്പന വിവാദമാവുന്നു.
പുത്തന്‍കുരിശ്
പാത്രീയാര്‍ക്കീസ് സെന്ററില്‍ നിന്നു കഴിഞ്ഞ അഞ്ചിനാണ് അരമനയിലെ മെത്രാന്മാര്‍ക്ക്
കല്പന അയച്ചത്. സഭാ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ
ഉപസമിതി അംഗങ്ങളെ സ്വാധീനിക്കണമെന്നാണ് കല്പനയില്‍ സൂചിപ്പിച്ചിരിക്കുന്നത്. യാക്കോബായ
സഭാ നേതൃത്വം യു.ഡി.എഫ്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി തങ്ങള്‍ക്ക് അനുകൂലമായ കോടതിവിധി
നടപ്പാക്കുന്നത് നീട്ടികൊണ്ടു പോവുന്നുവെന്ന് ആരോപണം നിലനില്‍ക്കേയാണ്
വിവാദ കല്പന പുറത്തായത്. അതീവ രഹസ്യമായി സഭയിലെ മെത്രാന്മാര്‍ക്ക് കൈമാറിയ കല്പന
പുറത്തായതിനെ കുറിച്ച് അന്വേഷണം വേണമെന്ന് യാക്കോബായ സഭയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ
സഭാ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ കോട്ടയത്ത് ഇന്നലെ
ചേര്‍ന്ന മലങ്കരസഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. കോലഞ്ചേരി പള്ളി പ്രശ്നത്തില്‍
15 ദിവസത്തിനുള്ളില്‍ സമവായം ഉണ്ടാവുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മലങ്കരസഭാ നേതൃത്വത്തിന്
രേഖാമൂലം കത്ത് നല്കിയിരുന്നു. കത്തിന്റെ കാലാവധി കഴിഞ്ഞ മൂന്നിന് അവസാനിച്ചു. പള്ളിത്തര്‍ക്കത്തില്‍
യാക്കോബായ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ്
യോഗത്തില്‍ ഉയര്‍ന്നത്. കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ എന്തു തീരുമാനം എടുക്കണമെന്നത്
സംബന്ധിച്ച് വരുന്ന 23 വരെ കാത്തിരിക്കും. വീണ്ടും കാലതാമസം ഉണ്ടായാല്‍ തര്‍ക്കം നിലനില്‍ക്കുന്ന
പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ വിശ്വാസികളോട് നിര്‍ദ്ദേശിക്കാന്‍ യോഗത്തില്‍
ധാരണയായി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ മലങ്കരസഭാ പരമാധ്യക്ഷന്‍ പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തിലുള്ള ആറംഗ
കര്‍മസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം സഭാ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി നാലുതവണ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും
ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ ആരും തയ്യാറായിട്ടില്ല
അന്വേഷണം നടത്തണം
കോലഞ്ചേരി പള്ളി
തര്‍ക്കം സംബന്ധിച്ച് “കാശുണ്ടെങ്കില്‍ കോടതിയില്‍ എന്തും നടക്കു”മെന്ന പ്രസ്താവനയിലൂടെ
ബഹു. നീതി ന്യായ കോടതികളെ അപകീര്‍ത്തിപ്പെടുത്തുകയും തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍
നിയോഗിച്ച ഉപസമിതി അംഗങ്ങളായ മന്ത്രിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കണമെന്ന് കല്പന പുറപ്പെടുവിക്കുകയും
ചെയ്ത ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്റെ നിയമ വിരുദ്ധവും അധാര്‍മ്മീകവുമായ നടപടികള്‍ക്കെതിരെ
അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ്
എബ്രഹാം കോനാട്ട് പ്രസ്താവിച്ചു.ഈ തരം പ്രവണതകളെ അപലപിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും
ജനാധിപത്യ വ്യവസ്ഥയും നീതിവാഴ്ച്ചയും പുലര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഏവരുടെയും
കടമയാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Posts (Atom)
Malankara Archive
-
▼
2011
(67)
-
▼
October
(16)
- ടി എം ജേക്കബിന്റെ നിര്യാണം :പരിശുദ്ധ കാതോലിക്കാ ബാ...
- Birthday wishes to Valiya Bava
- കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനം പരുമലയില്‍ നവംബര്‍...
- പരുമല പെരുന്നാളിന് കൊടിയേറി
- പരുമലപെരുന്നാളിന് ഇന്നു കൊടിയേറും
- മാത്യൂസ് മാര്‍ തീമോത്തിയോസ് ജര്‍മനിയില്‍
- മന്ത്രിമാരെ സ്വാധീനിക്കാന്‍ തോമസ് പ്രഥമന്റെ കല്പന!!!
- നിലപാട് ശക്തമാക്കാന്‍ സഭ
- Parumala Thirumeni
- ഇടവക പള്ളികളുടെ അവകാശം സംരക്ഷിക്കും
- പരുമലപ്പെരുന്നാള് 2011 ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍...
- പുത്തന്‍കുരിശില്‍ ആകാമെങ്കില്‍ കോലഞ്ചേരിയിലും നടപ...
- കോടതി വിധി അനുസരിക്കും : പരിശുദ്ധ ബാവാ
- യുവജന പ്രസ്ഥാനം വാര്‍ഷിക കോണ്‍ഫറന്‍സ് ആരഭിച്ചു
- Orthodox Seminary
- സെമിനാരി ദിനം
-
▼
October
(16)