എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Sep 26, 2011

കോലഞ്ചേരി പള്ളിയില്‍ ഭരണഘടനപ്രകാരം തെരഞ്ഞെടുപ്പിനു തയാര്‍ : മലങ്കരസഭ

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ കോടതിവിധി മാനിച്ച് സമാധാന അന്തരീക്ഷം പുന:സ്ഥാപിച്ചാല്‍ എത്രയും വേഗം സഭാ ഭരണഘടന അനുസരിച്ച് പൊതുയോഗം വിളിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. അങ്ങനെ നിയമാനുസൃതം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഭരണം നിര്‍വ്വഹിക്കാം. പുറത്തുനിന്നുമുള്ള റിസീവറുടെയോ മറ്റേതെങ്കിലും ഏജന്‍സിയുടെയോ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന യാക്കോബായ വാദം കോടതി തള്ളിക്കളഞ്ഞിരിക്കെ അത് ആവര്‍ത്തിക്കുന്നത് പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ്. ഓര്‍ത്തഡോക്സ് സഭ ആര്‍ക്കും ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കുന്നില്ല. എന്നാല്‍ നിയമാനുസൃതമായി നിയോഗിക്കപ്പെടുന്ന വൈദികര്‍ക്കും അവര്‍ അനുവദിക്കുന്നവര്‍ക്കും മാത്രമെ ആരാധനയ്ക്ക് കാര്‍മ്മീകത്വം വഹിക്കാന്‍ അവകാശമുള്ളൂ. ശബരിമലയിലും ഗുരുവായൂരിലും മറ്റ് ദേവാലയങ്ങളിലുമൊക്കെ നിയമാനുസൃതമായി നിയോഗിക്കപ്പെടുന്നവര്‍ക്ക് മാത്രമാണല്ലോ കാര്‍മ്മീകരാകാനുള്ള അവകാശം സിദ്ധിക്കുന്നത്.

Sep 24, 2011

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ 36-മത് യോഗം പത്തനംതിട്ടയില്‍


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ 2012 മാര്‍ച്ച് 7-ാം തീയതി പത്തനംതിട്ടയില്‍ ചേരുന്നതിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. അടുത്ത് അഞ്ച് വര്‍ഷത്തേയ്ക്കുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദിക ട്രസ്റി, അത്മായ ട്രസ്റി എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസ്സോസിയേഷന്‍ ചേരുന്നത്. 1876ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം ചേരുന്ന 36-ാമത് അസ്സോസിയേഷന്‍ യോഗമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്.
ഇകടവക തലത്തില്‍ സ്ത്രീകള്‍ക്ക് ഭരണ പങ്കാളിത്തം നല്‍കുന്നതിനായുള്ള റൂള്‍ കമ്മറ്റി നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. മലങ്കര അസ്സോസിയേഷന്റെ പരിഗണനയ്ക്കായി ഈ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതാണ്. 1934ലെ സഭ ഭരണഘടന അനുസരിച്ച് കോലഞ്ചേരി പള്ളി ഭരിക്കപ്പെടണമെന്നുള്ള കോടതിവിധി നടപ്പിലാക്കണമെന്നും അന്യായമായി അടച്ച പള്ളി തുറന്ന് ആരാധനയ്ക്കായി അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോലഞ്ചേരി പള്ളി അങ്കണത്തില്‍ 8 ദിവസം ഉപവാസ സഹനയജ്ഞം നയിച്ച പരിശുദ്ധ കാതോലിക്കാ ബാവായെയും, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയും യോഗം അഭിനന്ദിച്ചു. നീതിക്കായിട്ടുള്ള പോരാട്ടത്തിന് സുധീരം നേതൃത്വം നല്‍കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ കൈക്കൊള്ളുന്ന തുടര്‍ നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച മിനിട്സും കണക്കും യോഗം അംഗീകരിച്ചു. ദളിത് ക്രെെസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ. പി. സി. അലക്സാണ്ടര്‍, ഫാ. ഫിലിപ്പ് കെ. അലക്സ്, ഫാ. കെ. കെ. ജോര്‍ജ്ജ്, പുലിക്കോട്ടില്‍ ജോസഫ് കോര്‍-എപ്പിസ്ക്കോപ്പാ, ജെയിംസ് ജോര്‍ജ്ജ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. വടക്കെ ഇന്ത്യയില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കാന്‍ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. മലങ്കര അസ്സോസിയേഷന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ അദ്ധ്യക്ഷതയില്‍ ട്രബ്യൂണലിനെ തെരഞ്ഞെടുത്തു. ചര്‍ച്ച് അക്കൌെണ്ട്സ് സോഫ്റ്റ് വെയര്‍ (ഇ.പാരിഷ് ഇ. ഡയോസിസ്) പരിശുദ്ധ കാതോലിക്കാ ബാവാ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസിന് നല്‍കി ഉദ്ഘാടനം ചെയ്തു. സഭാ ഓഡിറ്ററായി ഉണ്ണുണ്ണി പോളിനെ തെരഞ്ഞെടുത്തു

Sep 20, 2011

കോലഞ്ചേരി തര്‍ക്കം : ഇടക്കാല ഉത്തരവ് ഇല്ല

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ തലസ്‌ഥിതി തുടരാന്‍ ഇടക്കാല ഉത്തരവ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന്‌ വ്യക്‌തമാക്കിയ ജസ്‌റ്റീസ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണന്‍, ഹര്‍ജിയില്‍ 30 ന്‌ വിശദമായ വാദം കേള്‍ക്കുമെന്ന്‌ വ്യക്‌തമാക്കി. സഭാ പ്രശ്‌നത്തില്‍ കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ നിര്‍ദ്ദേശങ്ങളും ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കും.

Sep 18, 2011

മുഖ്യമന്ത്രിയുടെ ഉറപ്പ്‌ : ഉപവാസം അവസാനിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന്‌ മലങ്കരസഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ എട്ട്‌ ദിവസമായി കോലഞ്ചേരിയില്‍ നടത്തി വന്ന ഉപവാസസമരം അവസാനിപ്പിച്ചു. പള്ളിയില്‍ ആരാധയര്‍പ്പിച്ച്‌ ഉപവാസം അവസാനിപ്പിനായിരുന്നു താല്‍പര്യപ്പെട്ടിരുന്നതെങ്കിലും 15 ദിവസത്തിനകം തീരുമാനമുണ്ടാക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പിനേത്തുടര്‍ന്നാണ്‌ ഇന്നലെ രാത്രി 11 മണിയോടെ തീരുമാനമുണ്ടായത്‌. സഭാനേതൃത്വവുമായി രാത്രി വൈകിയും മുഖ്യമന്ത്രി തുടര്‍ന്ന ചര്‍ച്ചയ്‌ക്ക് ഒടുവിലാണ്‌  ഉപവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌.

പ്രതിഷേധമിരമ്പി മാര്‍ച്ചും ഉപരോധവും

പുതുപള്ളിയില്‍
çµÞÜçFøß ÉUß ÄVA Õß×ÏJßæÜ ØVAÞV ÈßÜÞÉ¿ßW dÉÄßç×Çß‚í ³VJçÁÞµíØí ØÍÞÕßÖbÞØßµZ Îá~cÎdLß ©NXºÞIßÏáæ¿ ÉáÄáMUßÏßæÜ ÕØÄßÏßçÜAí ÎÞV‚ᢠ©ÉçøÞÇÕᢠȿJß. ØÍÞÈßÜÞÉ¿í Ø¢Ìtß‚ ÈßçÕÆÈ¢ ©NX ºÞIßÏáæ¿ æØdµGùßAí ÕßÖbÞØßµZ èµÎÞùß. ÈâçùÞ{¢ çÉV dÉÄßç×ÇJßW ÉæC¿áJá. 

ÉáÄáMUß µÕÜÏßW ³VJçÁÞµíØí ØÍÞÕßÖbÞØßµZ ÕßÖÆàµøÃçÏÞ·ÕᢠȿJß. ¦ÕÖcæÎCßW Îá¶cÎdLßÏáæ¿ ÕØÄßAá ÎáXÉßW ÈßøÞÙÞøÎßøßAáæÎKᢠ¥ÕV ÎáKùßÏßMá ÈWµß.

çµÞ¿ÄßÕßÇß È¿MÞAÃæÎKÞÕÖcæMGí ²ÞVJçÁÞµíØí ØÍÞÕßÖbÞØßµZ æØdµGùßçÏxßçÜAᢠÎÞV‚í È¿Jß.

പരുമലയില്‍  
നീതി നടപ്പിലാക്കുന്നതിനുവേണ്ടി ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ ബാവായും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും നടത്തുന്ന ഉപവാസ സഹനയജ്ഞത്തിന് പിന്‍തുണ പ്രഖ്യാപിച്ചും നീതിനടപ്പിലാക്കുന്നതില്‍ കാലവിളമ്പം വരുത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പരുമല സെമിനാരിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ആയിരക്കടണക്കിന് വിശ്വാസികളുമായി പരുമല സെമിനാരിയില്‍ നിന്നാരംഭിച്ച റാലി പരുമല കടവ് ചുറ്റി തിരികെ പടിഞ്ഞാറെ കവാടത്തില്‍ സമാപിച്ചു. പരുമല സെമിനാരി മാനേജരുടെ നേതൃത്വത്തില്‍ സെമിനാരി കൌണ്‍സില്‍ അംഗങ്ങളും സഭാ വിശ്വാസികളും, സെന്റ് ഗ്രീഗോറിയോസ് മിഷന്‍ നേഴ്സിംങ് കോളജ് വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാന്‍ പ്രമേയം അവതരിപ്പിച്ചു. അസിസ്റന്റ് മാനേജര്‍ വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍, ചാപ്ളയിന്‍ ഫാ. വൈ. മത്തായികുട്ടി, ഫാ.കെ.ജെ. വര്‍ഗീസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കുര്‍ബ്ബാന മദ്ധ്യേ ചാപ്പലില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രപ്പോലീത്തായും പരുമല പള്ളിയില്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസും, സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാനും കോലഞ്ചേരി പള്ളത്തര്‍ക്കത്തില്‍ ജില്ലാ കോടതി വിധിയേക്കുറിച്ചുള്ള വിശദീകരണം യോഗം നടത്തി 

Sep 17, 2011

കോലഞ്ചേരി പള്ളി : അംഗസംഖ്യയെക്കുറിച്ച്‌ തെറ്റിദ്ധാരണ നീക്കണമെന്ന്‌ മലങ്കര സഭ

കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയിലെ അംഗസംഖ്യ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കണമെന്ന്‌ മലങ്കര സഭാനേതൃത്വം ആവശ്യപ്പെട്ടു.

2002ലെ ഇടവക രജിസ്‌റ്റര്‍ പ്രകാരം 1631 കുടുംബാംഗങ്ങളാണ്‌ ഇടവകയിലുള്ളത്‌. ഇവര്‍ 1934ലെ സഭാ ഭരണഘടനയോട്‌ വിധേയത്വം ഒപ്പിട്ട്‌ ഇടവക രജിസ്‌റ്ററില്‍ പേരു ചേര്‍ത്ത്‌ അംഗത്വം നേടിയവരാണ്‌.

ഇതിന്റെ രേഖകള്‍ ആരുടെ മുന്നിലും ഹാജരാക്കാന്‍ തയാറാണ്‌. ഇത്രയും കുടുംബങ്ങള്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിലും ഉണ്ടെന്ന്‌ അവര്‍ അവകാശപ്പെടുന്നത്‌ മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്‌ടിച്ച്‌ കുഴപ്പമുണ്ടാക്കാനാണെന്ന്‌ ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പറഞ്ഞു.

ഏതെല്ലാം മേഖലകളിലാണ്‌ വിഘടിത വിഭാഗക്കാര്‍ക്ക്‌ സ്വാധീനമുള്ളതെന്ന്‌ രേഖകള്‍ സമര്‍പ്പിച്ച്‌ ബോധ്യപ്പെടുത്താന്‍ തുനിയാതെ തെറ്റിദ്ധാരണ പരത്തുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Sep 15, 2011

സ്ളീബാദാസ സമൂഹം 87-ാം വാര്‍ഷികം സമാപിച്ചു

കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14നു സ്ഥാപിച്ച സ്ളീബാദാസ സമൂഹം എന്ന മിഷനറി പ്രസ്ഥാനത്തിന്റെ 86ാം വാര്‍ഷികവും കുടുംബസംഗമവും പരുമല സെമിനാരിയില്‍ സമാപിച്ചു.

സെപ്റ്റംബര്‍ 14നു രാവിലെ സ്ളീബാദാസ സമൂഹം പ്രസിഡണ്ട് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ പരുമല സെമിനാരി അങ്കണത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാര്‍ അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസ്സര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ക്ളാസ് നയിച്ചു.  ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനം അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ. ജിയോ ജോര്‍ജ് മട്ടമ്മേല്‍ സ്വാഗതം ആശംസിച്ചു. കലാ കായിക മത്സരങ്ങളുടെ സമ്മാനദാനവും കുടുംബ ഗിഫ്റ്റ് വിതരണവും പരുമല സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ നിര്‍വഹിച്ചു. സി.സി.ചെറിയാന്‍, വി.കെ. വറുഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെരി റവ. ശെമവൂന്‍ റമ്പാന്‍ റിപ്പോര്‍ട്ടും സാബു പോള്‍ വൈശ്യംപറമ്പില്‍ കൃതജ്ഞതയും അവതരിപ്പിച്ചു .

Sep 13, 2011

കോലഞ്ചേരി: ഉപവാസ സമരം തുടരുന്നു

കാതോലിക്കാ ബാവ കോലഞ്ചേരിയില്‍ ഉപവാസം തുടരും. 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു ജില്ലാ കോടതി വിധിയുള്ള കാര്യം ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് അവസരം നല്‍കുന്നതില്‍ എതിര്‍പ്പില്ല, പക്ഷെ വൈദികരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. രാവിലെ തുടങ്ങിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പു ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈകിട്ട് നാലു മണിക്ക് കൂടുതല്‍ വ്യക്തമായ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു സഭാ പ്രതിനിധികള്‍ ഉച്ചയോടെ പിരിയുകയായിരുന്നു. എന്നാല്‍, തീരുമാനം എടുത്തില്ലെന്ന അറിയിപ്പാണു നാലു മണിക്കു കലക്ടര്‍ക്കു ഇരു വിഭാഗത്തു നിന്നും ലഭിച്ചത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കൊപ്പം സുനഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസും ഉപവാസം അനുഷ്ഠിക്കുന്നുണ്ട്. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഖറിയ മാര്‍ അപ്രേം എന്നിവര്‍ കോലഞ്ചേരി പള്ളിക്ക് സമീപമുള്ള സമര പന്തലില്‍ എത്തി. 

Sep 3, 2011

കോലഞ്ചേരി പള്ളിക്കേസ് : പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ അപ്പീല്‍ തള്ളി

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി 1934-ലെ മലങ്കരസഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് വിധി പുറപ്പെടുവിച്ച പള്ളിക്കേസുകള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതി വിധിക്കെതിരെ പാത്രിയര്‍ക്കീസ്  വിഭാഗം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നത് നിരാകരിച്ചു.
1995-ലെ സുപ്രീം കോടതി വിധിപ്രകാരം 1934-ലെ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നവര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അവകാശമുള്ളുവെന്നതായിരുന്നു ഡിസ്ട്രിക്ട് കോടതി വിധിച്ചത്. വിധി നടപ്പാകാതിരിക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ആദ്യം സ്റേ വാങ്ങിയിരുന്നു

Read history at Other news

Sep 2, 2011

ഫാ. ജോയിക്കുട്ടി വര്‍ഗീസ്‌ വള്ളിക്കാട്ട് ദയറാ അസിസ്റന്റ് മാനേജര്‍


ഫാ. ജോയിക്കുട്ടി വര്ഗീസിനെ വള്ളിക്കാട്ട് ദയറാ അസിസ്റന്റ് മാനേജരായി സെപ്റ്റംബര് ഒന്ന് മുതല് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന് കാതോലിക്കാ ബാവ നിയമിച്ചു. ഫാ. ജോയിക്കുട്ടി പരിശുദ്ധ മാത്യൂസ് ദ്വിതീയന് ബാവയുടെ സെക്രട്ടറിയായി അഞ്ച് വര്ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്

ബഹു അച്ഛന് മലങ്കരസഭ ബ്ലോഗിന്റെ പ്രാര്‍ത്ഥനാശംസകള്.

Sep 1, 2011

ഓര്‍മ്മപ്പെരുന്നാള്‍ - Sep 2011

പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍

 "ആചാര്യെശാ   മശിഹ കൂദാശകളര്പ്പിച്ചോ-ആചാര്യന്മാര്ക്കേകുക പുണ്യം നാഥാ സ്തോത്രം"

 

 

 

 

 

 

മാര്‍ കുറിയാക്കോസ് ആശ്രമസ്ഥാപകന്‍ പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍ സെപ്തംബര്‍ 5 വരെ ആചരിക്കും. മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍

തൃക്കുന്നത്ത് സെമിനാരിയില്‍ ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടക്കും 27ന് വൈകിട്ട് 5.45ന് സന്ധ്യാനമസ്ക്കാരം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ഏഴിന് പ്രസംഗം, 8.30ന് ആശീര്‍വാദം, നേര്‍ച്ച. 28ന് രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് പ്രസംഗം, 10ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം, 11ന് നടക്കുന്ന വൈദിക സമ്മേളനത്തില്‍ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ക്ളാസ് നയിക്കും. 12.30ന് ഉച്ചനമസ്ക്കാരം എന്നിവ നടക്കും.

                                  "പുണ്യ പിതാക്കന്മാരെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ"

 Source : Catholicate News 

Malankara Archive