കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍
പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14നു സ്ഥാപിച്ച
സ്ളീബാദാസ സമൂഹം എന്ന മിഷനറി പ്രസ്ഥാനത്തിന്റെ 86ാം വാര്‍ഷികവും
കുടുംബസംഗമവും പരുമല സെമിനാരിയില്‍ സമാപിച്ചു.
സെപ്റ്റംബര്‍ 14നു രാവിലെ സ്ളീബാദാസ സമൂഹം പ്രസിഡണ്ട് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ പരുമല സെമിനാരി അങ്കണത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാര്‍ അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസ്സര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ക്ളാസ് നയിച്ചു. ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനം അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ. ജിയോ ജോര്‍ജ് മട്ടമ്മേല്‍ സ്വാഗതം ആശംസിച്ചു. കലാ കായിക മത്സരങ്ങളുടെ സമ്മാനദാനവും കുടുംബ ഗിഫ്റ്റ് വിതരണവും പരുമല സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ നിര്‍വഹിച്ചു. സി.സി.ചെറിയാന്‍, വി.കെ. വറുഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെരി റവ. ശെമവൂന്‍ റമ്പാന്‍ റിപ്പോര്‍ട്ടും സാബു പോള്‍ വൈശ്യംപറമ്പില്‍ കൃതജ്ഞതയും അവതരിപ്പിച്ചു .