എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Sep 1, 2011

ഓര്‍മ്മപ്പെരുന്നാള്‍ - Sep 2011

പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍

 "ആചാര്യെശാ   മശിഹ കൂദാശകളര്പ്പിച്ചോ-ആചാര്യന്മാര്ക്കേകുക പുണ്യം നാഥാ സ്തോത്രം"

 

 

 

 

 

 

മാര്‍ കുറിയാക്കോസ് ആശ്രമസ്ഥാപകന്‍ പി.ഐ.മാത്യൂസ് റമ്പാന്റെ 20-ാം ശ്രാദ്ധപ്പെരുന്നാള്‍ സെപ്തംബര്‍ 5 വരെ ആചരിക്കും. മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

 

മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍

തൃക്കുന്നത്ത് സെമിനാരിയില്‍ ഡോ.ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 14-ാം ശ്രാദ്ധപ്പെരുന്നാള്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ നടക്കും 27ന് വൈകിട്ട് 5.45ന് സന്ധ്യാനമസ്ക്കാരം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ഏഴിന് പ്രസംഗം, 8.30ന് ആശീര്‍വാദം, നേര്‍ച്ച. 28ന് രാവിലെ ഏഴിന് പ്രഭാത നമസ്ക്കാരം, എട്ടിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് പ്രസംഗം, 10ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചഭക്ഷണം, 11ന് നടക്കുന്ന വൈദിക സമ്മേളനത്തില്‍ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ക്ളാസ് നയിക്കും. 12.30ന് ഉച്ചനമസ്ക്കാരം എന്നിവ നടക്കും.

                                  "പുണ്യ പിതാക്കന്മാരെ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ"

 Source : Catholicate News 

Malankara Archive