കാതോലിക്കാ ബാവ കോലഞ്ചേരിയില്‍ ഉപവാസം തുടരും. 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നു ജില്ലാ കോടതി വിധിയുള്ള കാര്യം
ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. വിശ്വാസികള്‍ക്ക്
ആരാധനയ്ക്ക് അവസരം നല്‍കുന്നതില്‍ എതിര്‍പ്പില്ല, പക്ഷെ വൈദികരെ
പ്രവേശിപ്പിക്കില്ല എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. രാവിലെ തുടങ്ങിയ
ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പു ഉണ്ടാകാത്ത സാഹചര്യത്തില്‍ വൈകിട്ട് നാലു
മണിക്ക് കൂടുതല്‍ വ്യക്തമായ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു സഭാ
പ്രതിനിധികള്‍ ഉച്ചയോടെ പിരിയുകയായിരുന്നു. എന്നാല്‍, തീരുമാനം
എടുത്തില്ലെന്ന അറിയിപ്പാണു നാലു മണിക്കു കലക്ടര്‍ക്കു ഇരു വിഭാഗത്തു
നിന്നും ലഭിച്ചത്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കൊപ്പം സുനഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസും ഉപവാസം അനുഷ്ഠിക്കുന്നുണ്ട്. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഖറിയ മാര്‍ അപ്രേം എന്നിവര്‍ കോലഞ്ചേരി പള്ളിക്ക് സമീപമുള്ള സമര പന്തലില്‍ എത്തി.