കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ
അംഗസംഖ്യ സംബന്ധിച്ച തെറ്റിദ്ധാരണ നീക്കണമെന്ന് മലങ്കര സഭാനേതൃത്വം ആവശ്യപ്പെട്ടു.
2002ലെ ഇടവക രജിസ്‌റ്റര്‍ പ്രകാരം 1631 കുടുംബാംഗങ്ങളാണ് ഇടവകയിലുള്ളത്. ഇവര്‍ 1934ലെ സഭാ ഭരണഘടനയോട് വിധേയത്വം ഒപ്പിട്ട് ഇടവക രജിസ്‌റ്ററില്‍ പേരു ചേര്‍ത്ത് അംഗത്വം നേടിയവരാണ്.
ഇതിന്റെ രേഖകള്‍ ആരുടെ മുന്നിലും ഹാജരാക്കാന്‍ തയാറാണ്. ഇത്രയും കുടുംബങ്ങള്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലും ഉണ്ടെന്ന് അവര്‍ അവകാശപ്പെടുന്നത് മനഃപൂര്‍വം തെറ്റിദ്ധാരണ സൃഷ്‌ടിച്ച് കുഴപ്പമുണ്ടാക്കാനാണെന്ന് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
ഏതെല്ലാം മേഖലകളിലാണ് വിഘടിത വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ളതെന്ന് രേഖകള്‍ സമര്‍പ്പിച്ച് ബോധ്യപ്പെടുത്താന്‍ തുനിയാതെ തെറ്റിദ്ധാരണ പരത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.