എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Sep 24, 2011

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ 36-മത് യോഗം പത്തനംതിട്ടയില്‍


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ 2012 മാര്‍ച്ച് 7-ാം തീയതി പത്തനംതിട്ടയില്‍ ചേരുന്നതിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. അടുത്ത് അഞ്ച് വര്‍ഷത്തേയ്ക്കുള്ള സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദിക ട്രസ്റി, അത്മായ ട്രസ്റി എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസ്സോസിയേഷന്‍ ചേരുന്നത്. 1876ലെ മുളന്തുരുത്തി സുന്നഹദോസിന് ശേഷം ചേരുന്ന 36-ാമത് അസ്സോസിയേഷന്‍ യോഗമാണ് പത്തനംതിട്ടയില്‍ നടക്കുന്നത്.
ഇകടവക തലത്തില്‍ സ്ത്രീകള്‍ക്ക് ഭരണ പങ്കാളിത്തം നല്‍കുന്നതിനായുള്ള റൂള്‍ കമ്മറ്റി നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. മലങ്കര അസ്സോസിയേഷന്റെ പരിഗണനയ്ക്കായി ഈ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതാണ്. 1934ലെ സഭ ഭരണഘടന അനുസരിച്ച് കോലഞ്ചേരി പള്ളി ഭരിക്കപ്പെടണമെന്നുള്ള കോടതിവിധി നടപ്പിലാക്കണമെന്നും അന്യായമായി അടച്ച പള്ളി തുറന്ന് ആരാധനയ്ക്കായി അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോലഞ്ചേരി പള്ളി അങ്കണത്തില്‍ 8 ദിവസം ഉപവാസ സഹനയജ്ഞം നയിച്ച പരിശുദ്ധ കാതോലിക്കാ ബാവായെയും, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെയും യോഗം അഭിനന്ദിച്ചു. നീതിക്കായിട്ടുള്ള പോരാട്ടത്തിന് സുധീരം നേതൃത്വം നല്‍കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ കൈക്കൊള്ളുന്ന തുടര്‍ നടപടികള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച മിനിട്സും കണക്കും യോഗം അംഗീകരിച്ചു. ദളിത് ക്രെെസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഡോ. പി. സി. അലക്സാണ്ടര്‍, ഫാ. ഫിലിപ്പ് കെ. അലക്സ്, ഫാ. കെ. കെ. ജോര്‍ജ്ജ്, പുലിക്കോട്ടില്‍ ജോസഫ് കോര്‍-എപ്പിസ്ക്കോപ്പാ, ജെയിംസ് ജോര്‍ജ്ജ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. വടക്കെ ഇന്ത്യയില്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കാന്‍ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. മലങ്കര അസ്സോസിയേഷന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ അദ്ധ്യക്ഷതയില്‍ ട്രബ്യൂണലിനെ തെരഞ്ഞെടുത്തു. ചര്‍ച്ച് അക്കൌെണ്ട്സ് സോഫ്റ്റ് വെയര്‍ (ഇ.പാരിഷ് ഇ. ഡയോസിസ്) പരിശുദ്ധ കാതോലിക്കാ ബാവാ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസിന് നല്‍കി ഉദ്ഘാടനം ചെയ്തു. സഭാ ഓഡിറ്ററായി ഉണ്ണുണ്ണി പോളിനെ തെരഞ്ഞെടുത്തു

Malankara Archive