Post suggestions Here
Proposed:



സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ആസക്തിക്കെതിരേ സമൂഹമനസാക്ഷിയെ ഉണര്‍ത്തുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ മാനവശകതീകരണവകുപ്പ് നടപ്പാക്കുന്ന യു-ടേണ്‍ എന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്റെ ഭാഗമായി മദ്യ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്ക്കുന്ന കേരളസംസ്ഥാനമൊട്ടാകെ യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ “ലഹരി വിരുദ്ധ സന്ദേശയാത്ര” നടത്തുന്നതാണ്.തെക്കു കന്യാകുമാരി മുതല്‍ വടക്ക് കാസര്‍കോഡുവരെ നടത്തുന്ന ഈ സന്ദേശയാത്ര പ്രധാനമായും എം. സി. റോഡുവഴിയായിരിക്കും കടന്നു പോകുന്നത്. മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ തിരുവതാംകോട് അരപ്പള്ളിയില്‍ നിന്ന് ഡിസംബര്‍ 27ന് രാവിലെ ആരംഭിക്കുന്ന യാത്ര കടന്നുവരുമ്പോള്‍ റോഡിന് സമീപമുള്ള സഭയുടെ ഇടവകകളും കേന്ദ്രങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സമുചിതമായ വരവേല്‍പ്പ് നല്കണമെന്നും സന്ദേശയാത്ര കടന്നുവരുന്ന വീഥികളില്‍ സന്മനസ്സുള്ള സഭാമക്കള്‍ വാഹന അകമ്പടി നല്കുവാന്‍ ശ്രമിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. വൈദീകരും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരും ഇതിന് നേതൃത്വം നല്‍കേണ്ടതാണ്.
സഭയിലും സമൂഹത്തിലും ഐക്യവും സമാധാനവും സാദ്ധ്യമാക്കുന്നവിധത്തില്‍ ഏവരും പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.കോട്ടയം പഴയസെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനത്യാഗം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ, 91-മത് കാതോലിക്കായായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കതോലിക്കാ ബാവാ, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഗുജറാത്ത് ഗാന്ധി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. എം. പി. മത്തായി, ദേശീയന്യൂനപക്ഷാവകാശ കമ്മീഷന്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് പാറേക്കടവില്‍ എന്നിവരെ യോഗം അനുമോദിച്ചു.മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍, ഫാ. സി. എ. ജോര്‍ജ്ജ്, കെ. റ്റി. പാവുണ്ണി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നയിച്ച ധ്യാനയോഗത്തോടെയാണ് യോഗം ആരംഭിച്ചത്. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് മിനിട്ട്സ് അവതരിപ്പിച്ചു. തോമസ് മാര്‍ അത്താനാസിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എ. എം. സഖറിയ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.
പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിഎട്ടാം ഓര്‍മ പെരുനാളിനു പരുമലയില്‍ കൊടിയേറി. Photo Gallery പരുമല പള്ളിയില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടന്ന പ്രാരംഭ പ്രാര്‍ഥനക്ക് ശേഷം മലങ്കര ഓര്ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ എന്നിവര്‍ കൊടിയേറ്റിന് മുഖ്യ കാര്‍മികത്വം വഹിച്ചു. മൂന്നു കൊടിമരങ്ങളിലും കൊടി ഉയര്‍ന്നതോടെ സാക്ഷ്യം വഹിച്ച വിശ്വാസി സഹസ്രങ്ങള്‍ കൈയില്‍ കരുതിയിരുന്ന തളിര്‍ വെറ്റില അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. തുടര്‍ന്ന് സെന്റ് ഗ്രീഗോറിയോസ് ചാപ്പലില്‍ നടന്ന ചടങ്ങില്‍ വെച്ച് തീര്‍ഥാടന വാരാഘോഷം ശ്രേഷ്ഠ നിയുക്ത കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, മലങ്കര സഭാ രത്നം അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ, എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഡോ. ജോര്‍ജ്ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ഡോ. അലക്സാണ്ടര്‍ കാരക്കല്‍, എ. കെ.തോമസ്, ജേക്കബ് തോമസ് അരികുപുറം, തോമസ് റ്റി പരുമല, ജി. ഉമ്മന്‍, എന്നിവര്‍ പ്രസംഗിച്ചു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ട പ്രാര്‍ത്ഥന യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇനി ഒരാഴ്ചക്കാലം പരുമല ഭക്തലക്ഷങ്ങളെക്കൊണ്ട് നിറയും. പരിശുദ്ധന്റെ കബറിടത്തില്‍ സങ്കട യാചനകളുമായി കേരളത്തിന്റെയും ഭാരതത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും നാനാ ജാതി മതസ്ഥര്‍ അനുഗ്രഹം തേടി പരുമലയിലേക്ക് ഒഴുകിയെത്തും.
2010 സെപ്റ്റംബര്‍ 5 ഞായറാഴ്ച മലങ്കര ഓര്ത്തഡോക്സ് സഭ ആകമാനം മദ്ധ്യസ്ഥ പ്രാര്ത്ഥനാദിനമായി ആചരിച്ചു. അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരമായി കൊണ്ടാടുകയും ചെയ്യുന്നു
മദ്ധ്യസ്ഥ പ്രാര്ത്ഥനാവാരത്തിന്റെ സമാപനമായി അഖില മലങ്കര പ്രാര്ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ 2010 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ പരുമല സെമിനാരിയില്‍ വച്ച് മദ്ധ്യസ്ഥ പ്രാര്ത്ഥനാ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. പ്രാര്ത്ഥനായോഗത്തിന്റെ കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി. യാക്കോബ് മാര്‍ ഏലിയാസ് ധ്യാനം നയിക്കുന്നതുമാണ്.
Click here to wish Thirumeni
പുതുതായി വാഴിക്കപെട്ട മെത്രാപോലീത്തമാര്‍ക്ക് മെത്രാസനങ്ങള്‍ താഴെ പറയുന്ന പ്രകാരം വിഭജിച്ചു നല്‍കി
1. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ് - (ഡല്ഹി സഹായ മെത്രാപ്പോലീത്താ)
2. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് - (കൊട്ടാരക്കര - പുനലൂര്‍)
3. യാക്കോബ് മാര്‍ ഏലിയാസ് - (ബ്രഹ്മവാര്‍ മെത്രാസനം)
4. ജോഷ്വാ മാര്‍ നിക്കോദീമോസ് - (നിലയ്ക്കല്‍ മെത്രാസനം)
5. ഡോ. സഖറിയാസ് മാര്‍ അപ്രേം - (അടൂര്‍ കടമ്പനാട് മെത്രാസനം)
6. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് - (അഹമ്മദാബാദ് മെത്രാസനം)
7. ഡോ. ഏബ്രഹാം മാര്‍ സെറാഫിം - (ബാംഗ്ളൂര്‍ മെത്രാസനം)
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരുന്നതായിരിക്കും.
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെയും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡവലപ്മെന്റിന്റെയും സ്ഥാപക ട്രസ്റ്റിയും ചെയര്‍മാനും, സെന്‍ട്രല്‍ പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗം , ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സിന്റെ ചെയര്‍മാന്‍, ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ ന്യൂസ് പേപ്പര്‍ പബ്ളിഷേഴ്സ് ആന്‍ഡ് എഡിറ്റേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വിദേശരാജ്യങ്ങളിലെ ഒട്ടേറെ പത്രങ്ങളുടെ ഉപദേശകനായി.
മലയാള മനോരമയെ ഇന്ത്യന്‍ ഭാഷാ പത്രങ്ങളുടെ മുന്‍നിരയിലെത്തിച്ച കഠിനാധ്വാനിയും ദീര്‍ഘവീക്ഷണവും ഉള്ള വ്യക്തിയായിരുന്നു കെ.എം.മാത്യുവെന്ന് രാഷ്ട്രപതി അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.
സംസ്കാരം ഇന്ന് നാലു മണിക്ക് പ. കാതോലിക്കാബാവയുടെയും മറ്റു അഭി. മെത്രപ്പോലീത്താമാരുടെയും സാന്നിധ്യത്തില്‍ കോട്ടയം പുത്തന്‍ പള്ളിയില്‍ സംസ്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഗ്രിഗോറിയന്‍ ടിവിയിലൂടെ സംപ്രേഷണം ചെയ്യുന്നതായിരിക്കും.
മലങ്കരസഭാ ബ്ലോഗിന്റെ ആദരാജ്ഞലികള്‍
Updated on 3rd Aug, 2010
കെ.എം. മാത്യു ഇനി ദീപ്‌തസ്‌മരണ
മലയാളമാധ്യമലോകത്തെ കുലപതിക്ക് അക്ഷരനഗരി കണ്ണീരോടെ വിടയേകി. കോട്ടയം പുത്തന്‍പളളിയില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പൂര്‍ണ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വൈകിട്ട് മൂന്നുമണിയോടെ മൃതദേഹം വിലാപയാത്രയായി കോട്ടയം പുത്തന്‍പള്ളിയില്‍ എത്തിച്ചു. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 4.30 ന് കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. കാതോലിക്കാബാവയ്‌ക്കു പുറമേ ഓര്‍ത്തഡോക്‌സ് സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്താമാരും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തു.
ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു വേണ്ടി ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് അനുസ്‌മരണ പ്രസംഗം നടത്തി
Source : News Papers, Catholicate news
വിശദമായ നോട്ടിസിനു സന്ദര്‍ശിക്കുക Catholicate News
പുണ്യപിതാക്കന്മാരെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....