എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 1, 2009

പെരുന്നാള്‍ ഇന്ന്‌



മലങ്കരയുടെ പരിശുദ്ധന്‍ പരുമല തിരുമേനിയുടെ 107-ാം ഓര്‍മപ്പെരുന്നാള്‍ ഇന്ന്‌. ഇന്നലെ രാത്രി സഭാ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കു വാഴ്‌വ് നല്‍കി. തുടര്‍ന്ന്‌ കുരിശ്‌, മുത്തുക്കുട, കൊടി, മെഴുകുതിരി എന്നിവയേന്തി ആയിരക്കണക്കിനു പേര്‍ പങ്കെടുത്ത റാസ നടന്നു.സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ഭദ്രാസനങ്ങളില്‍ നിന്നുളള പദയാത്രാ സംഘങ്ങള്‍ ശനിയാഴ്‌ച പരുമലയില്‍ എത്തിത്തുടങ്ങിയിരുന്നു. പ്രദേശവാസികളായ സംഘങ്ങളും നാട്ടുകാരായ നാനാജാതി മതസ്‌ഥരും തീര്‍ഥാടകരായി എത്തുന്നു. ഇന്നലെ പള്ളിയില്‍ നടന്ന ചടങ്ങുകളിലും കബറിങ്കല്‍ പ്രാര്‍ത്ഥനയ്‌ക്കും വന്‍തിരക്കാണനുഭവപ്പെട്ടത്‌. ഇന്നു രാവിലെ 5.45 ന്‌ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, ഏഴിന്‌ കാതോലിക്കാ ബാവയേയും മറ്റു പിതാക്കന്മാരെയും പള്ളിമേടയില്‍നിന്ന്‌ മദ്‌ബഹായിലേക്ക്‌ ആനയിക്കും. 8.30 ന്‌ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന , 10 ന്‌ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയുടെ പ്രസംഗം, 10.30 ന്‌ കബറിങ്കല്‍ ധൂപപ്രാര്‍ഥന, 11 ന്‌ വാഴ്‌വ്, 11.30 ന്‌ ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാര്‍ഥി പ്രസ്‌ഥാന സമ്മേളനം മന്ത്രി പി.ജെ.ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും. സിനിമാതാരം ക്യാപ്‌ടന്‍ രാജു മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്‌ക്കു ശേഷം രണ്ടിന്‌ റാസയോടെ പെരുന്നാള്‍ സമാപിക്കും.

മംഗളം ന്യൂസ്

No comments:

Post a Comment

Comment on this post