എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Aug 1, 2011

കല്ലൂപ്പാറ വലിയ പള്ളിയില്‍ പെരുന്നാള്‍

ദൈവമാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ പതിനഞ്ച് നോമ്പാചരണവും മാതാവിന്റെ വാങ്ങിപ്പു പെരുന്നാളും ആഗസ്റ് ഒന്ന് മുതല്‍ 15 വരെ നടക്കും.

ഒന്നിന് 7.45ന് കുര്‍ബ്ബാന, തുടര്‍ന്ന് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് കൊടിയേറ്റും. 13 വരെയുള്ള ദിവസങ്ങളില്‍ 6.15ന് സന്ധ്യാനമസ്ക്കാരവും ഗാനശുശ്രൂഷയും. 6.45ന് വചന ശുശ്രൂഷയും നടക്കും. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, ഫാ. ഡോ.റെജി മാത്യു, ഫാ. എ.വി. വര്‍ഗീസ്, ഫാ. റോയി മാത്യു, ഫാ. വില്‍സണ്‍ ശങ്കരത്തില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ജോണ്‍ പോള്‍, ഫാ. ജോണ്‍ ചാക്കോ, ഫാ. കുര്യാക്കോസ് മാണി, ഫാ. നൈനാന്‍ കെ.ജോര്‍ജ്, ഫാ. ബിജു.ടി.മാത്യു, തോമസ് കുരുവിള എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വചന ശുശ്രൂഷ നടത്തും.
മൂന്നിന് 10.15ന് അഭയം പ്രാര്‍ത്ഥനാ സംഗമം. ഫാ. സഖറിയാ നൈനാന്‍ ധ്യാനസന്ദേശം നല്‍കും. കൂടാര പെരുന്നാള്‍ ദിനമായ ആറിന് ഏഴിന് കുര്‍ബ്ബാന. ഏഴിന് 7.15ന് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസിന്റെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. മൂന്നു മണിക്ക് സെന്റ് തോമസ് യൂത്ത് മൂവ്മെന്റ് പ്ളാറ്റിനം ജൂബിലി സമ്മേളനം. 10ന് 10.30ന് വിശ്വാസ പഠനപദ്ധതി ഉദ്ഘാടനം. ഫാ. ഏബ്രഹാം തോമസ് ക്ളാസ് നയിക്കും. 12ന് 10ന് ഭദ്രാസന സുവിശേഷ സംഘം ധ്യാനം. ഫാ. പി.എ.ഫിലിപ്പ് ധ്യാനം നയിക്കും. മലങ്കര നസ്രാണികളുടെ സാംസ്കാരിക തനിമ എന്ന വിഷയത്തില്‍ 13ന് മൂന്നിന് സെമിനാര്‍ നടക്കും. പട്ന ഹൈക്കോടതി ജസ്റിസ് ജെ.ബഞ്ചമിന്‍ കോശി ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ആഗസ്റ് 14ന് അഞ്ചിന് യക്ഷിമന്നത്തു പടി കുരിശടിയില്‍ നിന്നു പള്ളിയിലേക്ക് റാസ. 15ന് 7.30ന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുര്‍ബ്ബാന. 10.30ന് പുഴുക്കു നേര്‍ച്ച, കൊടിയിറക്ക് എന്നിവ നടക്കും.