
പുനര്‍നിര്‍മ്മിച്ച വാകത്താനം സെന്റ് ജോണ്‍സ് വലിയപള്ളി 2012 ജനുവരി 8, 9
തീയതികളില്‍ കൂദാശ ചെയ്യപെടുന്നു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ
ദിദിമോസ് വലിയ ബാവായും, പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും, കോട്ടയം
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്
മെത്രാപ്പോലീത്തയും മറ്റ് അഭിവന്ദ്യ പിതാക്കന്മാരും കൂദാശ ചടങ്ങുകള്‍ക്ക്
നേതൃത്വം നല്‍കും.2012 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന കൂദാശയെ
തുടര്‍ന്ന് 10-ാം തീയതി
165-ാം വാര്‍ഷിക പെരുന്നാളും ഭക്തിപൂര്‍വ്വം ആചരിക്കും. എട്ടിന് വൈകിട്ട്
അഞ്ചിന് വാകത്താനം പ്രദേശത്തെ ഓര്‍ത്തഡോക്സ് പള്ളികളുടെ നേതൃത്വത്തില്‍
കാതോലിക്കാ സിംഹാസന പുനഃസ്ഥാപന ശതാബ്ദി റാലിയും പരിശുദ്ധ കാതോലിക്ക
ബാവായ്ക്കും മറ്റ് അഭിവന്ദ്യ പിതാക്കന്മാര്‍ക്കും സ്വീകരണം
ക്രമീകരിച്ചിട്ടുണ്ട്.
For live telecast of Koodhasha