എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 8, 2010

പുതുപള്ളി പെരുന്നാള്‍ വെച്ചൂട്ടില്‍ പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍



പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വെച്ചൂട്ടിന് ഭക്തസഹസ്രങ്ങളെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് വെച്ചൂട്ട്. സസ്യാഹാരമാണ് വെച്ചൂട്ടിന് നല്‍കുന്നത്.ചോറിനൊപ്പം കാച്ചിയ മോരും തേങ്ങാ ചമ്മന്തിപ്പൊടിയും മങ്ങാക്കറിയുമാണ് ഉണ്ടായിരുന്നത്. വാഴയിലയിലാണ് വെച്ചൂട്ടിന് വിഭവങ്ങള്‍ വിളമ്പിയത്. പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വരിവരിയായി നിലത്തിരുന്ന് ഭക്തര്‍ ഭക്ഷണം കഴിച്ചു.വെള്ളിയാഴ്ച രാവിലെ നടന്ന ഒമ്പതിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു.
എട്ട് റമ്പാന്‍മാര്‍ സഹകാര്‍മികത്വം വഹിച്ചു. വാഴ്‌വിനുശേഷം നിയുക്ത കാതോലിക്ക വെച്ചൂട്ടിനുള്ള ചോറ് ആശീര്‍വദിച്ച് നല്‍കി. തുടര്‍ന്നാണ് വെച്ചൂട്ട് ആരംഭിച്ചത്. കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടിന് വൈദിക ശ്രേഷ്ഠര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് അങ്ങാടി, ഇരവിനല്ലൂര്‍, കവലചുറ്റി പ്രദക്ഷിണം പള്ളിയിലെത്തിയശേഷം അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ് നടത്തി
Orthodoxchurch.in

Malankara Archive