എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Nov 24, 2010

ഐക്യവും സമാധാനവും ലക്ഷ്യമാക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

സഭയിലും സമൂഹത്തിലും ഐക്യവും സമാധാനവും സാദ്ധ്യമാക്കുന്നവിധത്തില്‍ ഏവരും പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.കോട്ടയം പഴയസെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനത്യാഗം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ, 91-മത് കാതോലിക്കായായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കതോലിക്കാ ബാവാ, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഗുജറാത്ത് ഗാന്ധി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. എം. പി. മത്തായി, ദേശീയന്യൂനപക്ഷാവകാശ കമ്മീഷന്‍ റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസ് പാറേക്കടവില്‍ എന്നിവരെ യോഗം അനുമോദിച്ചു.മാനേജിംഗ് കമ്മറ്റി അംഗങ്ങളായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍, ഫാ. സി. എ. ജോര്‍ജ്ജ്, കെ. റ്റി. പാവുണ്ണി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ നയിച്ച ധ്യാനയോഗത്തോടെയാണ് യോഗം ആരംഭിച്ചത്. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് മിനിട്ട്സ് അവതരിപ്പിച്ചു. തോമസ് മാര്‍ അത്താനാസിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, എ. എം. സഖറിയ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.