എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Jan 25, 2011

കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനം ഉദ്ഘാടനം ചെയ്തു

പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊട്ടാരക്കര - പുനലൂര്‍ ഭദ്രാസനത്തിന്റെ ഉദ്ഘാടനം സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു.പുലമണ്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ വിശ്വാസസഹസ്രങ്ങള്‍ പങ്കെടുത്തു.

സാമഹിക തിന്മകള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കുവാനുള്ള ബാധ്യത ഭദ്രാസനങ്ങള്‍ക്കുണ്ടെന്ന് ബാവാ പറഞ്ഞു. ദരിദ്രരെയും അവശത അനുഭവിക്കുന്നവരെയും സഹായിക്കുക എന്നതാണ് ക്രിസ്തീയ സഭയുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പുതിയ ഭദ്രാസനത്തിന്റെ അധിപനായ അഭി.ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിനെ ബാവാ ആശീര്‍വദിച്ചു. കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ക്രൈസ്തവ സഭകളുടെ സംഭാവനയാണെന്ന് അദ്ദേഹം സ്മരിച്ചു. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന് പരിമിതികളുണ്ട്. കേരളത്തിലെ സമൂഹത്തിന് ഒട്ടാകെ നേട്ടങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് സഭകളുടെ സംഭാവനകള്‍. കേരളത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും ഓര്‍ത്തഡോക്സ് സഭയുടെ പങ്ക് വളരെ വലുതാണെന്നും വയലാര്‍ രവി പറഞ്ഞു.