എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Sep 15, 2011

സ്ളീബാദാസ സമൂഹം 87-ാം വാര്‍ഷികം സമാപിച്ചു

കണ്ടനാട് കര്‍മ്മേല്‍ ദയറാ ആസ്ഥാനമാക്കി ഭാഗ്യസ്മരണാര്‍ഹനായ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി 1924 സെപ്റ്റംബര്‍ 14നു സ്ഥാപിച്ച സ്ളീബാദാസ സമൂഹം എന്ന മിഷനറി പ്രസ്ഥാനത്തിന്റെ 86ാം വാര്‍ഷികവും കുടുംബസംഗമവും പരുമല സെമിനാരിയില്‍ സമാപിച്ചു.

സെപ്റ്റംബര്‍ 14നു രാവിലെ സ്ളീബാദാസ സമൂഹം പ്രസിഡണ്ട് അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ പരുമല സെമിനാരി അങ്കണത്തില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സെമിനാര്‍ അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസ്സര്‍ ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ക്ളാസ് നയിച്ചു.  ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനം അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ. ജിയോ ജോര്‍ജ് മട്ടമ്മേല്‍ സ്വാഗതം ആശംസിച്ചു. കലാ കായിക മത്സരങ്ങളുടെ സമ്മാനദാനവും കുടുംബ ഗിഫ്റ്റ് വിതരണവും പരുമല സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി. യൂഹാനോന്‍ റമ്പാന്‍ നിര്‍വഹിച്ചു. സി.സി.ചെറിയാന്‍, വി.കെ. വറുഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വെരി റവ. ശെമവൂന്‍ റമ്പാന്‍ റിപ്പോര്‍ട്ടും സാബു പോള്‍ വൈശ്യംപറമ്പില്‍ കൃതജ്ഞതയും അവതരിപ്പിച്ചു .

Malankara Archive