
പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ്. ജോര്‍ജ്ജ് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനു നാളെ കൊടിയേറും.
പെരുന്നാള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കോട്ടയം ആര്‍.ഡി.ഓ-യുടെ ഓഫീസില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നാളെ മുതല്‍ മേയ് 15 വരെ പുതുപ്പള്ളി പ്രദേശത്തെ ഫെസ്റ്റിവല്‍ ഏരിയ ആയി ജില്ല കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്ഷം പെരുന്നാളിന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പള്ളിയില്‍ എത്തിച്ചേരും.വിവിധ സ്ഥലങ്ങളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് താമസ സൌകര്യം പള്ളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എറികാട്, പുതുപള്ളി കരക്കാരുടെ നേതൃത്വത്തില്‍ കൊടിമര ഘോഷയാത്ര നാളെ രണ്ടു മണിക്ക് ആരംഭിച്ച് നാല് മണിയോടെ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പെരുന്നാളിന് കൊടിയേറ്റും.
No comments:
Post a Comment
Comment on this post