എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Apr 20, 2010

മെത്രാഭിഷേക കമ്മിറ്റികള്‍ രൂപീകരിച്ചു



മേയ്‌ 12- ന്‌ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി.

വെരി. റവ. സി.ജെ. പുന്നൂസ്‌ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. ഏബ്രഹാം കോര, റവ. ഫാ. സി.ഒ. ജോര്‍ജ്‌, ഫാ. കെ.എം. ഐസക്‌, ഫാ. പി.എ. ഫിലിപ്പ്‌, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്‌, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. കെ.വി. പൗലൂസ്‌, ഫാ. സൈബു എം. സക്കറിയ എന്നിവര്‍ ചെയര്‍മാന്‍മാരായും കെ. ജോണ്‍ ചെറിയാന്‍, പ്രൊഫ. ജോണ്‍ ജോസഫ്‌, മാമ്മന്‍ പി. തോമസ്‌, പി.സി. ഏബ്രഹാം, തോമസ്‌ മത്തായി, കെ.സി. ചാക്കോ, ഈപ്പന്‍ കെ. ഉമ്മന്‍, സാബു പി. തോമസ്‌, അഡ്വ. കുരുവിള ജേക്കബ്‌, ഷൈജു ജോസഫ്‌, ഡീക്കന്‍ തോമസ്‌ ജോര്‍ജ്‌, പി.സി. വര്‍ഗീസ്‌ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്‍കി.

ശാസ്‌താംകോട്ട അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴുപേര്‍ക്കാണു മെത്രാന്‍ സ്‌ഥാനം നല്‍കുന്നത്‌. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തുന്ന 25000 വിശ്വാസികള്‍ക്ക്‌ ശുശ്രൂഷ നേരിട്ടു കാണുന്നതിനുള്ള ക്രമീകരണങ്ങളാണ്‌ ചെയ്‌തുവരുന്നത്‌. ഫാ. മോഹന്‍ ജോസഫ്‌ ജനറല്‍ കണ്‍വീനറായും പ്രൊഫ. ജേക്കബ്‌ കുര്യന്‍ ഓണാട്ട്‌, പ്രൊഫ. മാത്യു ജേക്കബ്‌, എ.കെ. ജോസഫ്‌, ബാബു ജി. ജോര്‍ജ്‌, ഷിബു വര്‍ഗീസ്‌, പ്രൊഫ. ബാബു ജി. മാത്യു, അലക്‌സാണ്ടര്‍ ഉമ്മന്‍, പ്രൊഫ. ജോണ്‍ ജോസഫ്‌ എന്നിവര്‍ അടങ്ങുന്ന സെന്‍ട്രല്‍ കമ്മിറ്റിയാണ്‌ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കുന്നത്‌.
Source : Mangalam, Deepika

No comments:

Post a Comment

Comment on this post