
കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുവാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാനുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പള്ളികള്‍ക്കയച്ച 140/2010 നമ്പര്‍ കല്പനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
Read Kalpana
ഓരോ വര്‍ഷവും കാര്‍ഷിക രംഗത്ത് മികവു തെളിയിക്കുന്ന മൂന്നു പേര്‍ക്ക് ഇടവക- ഭദ്രാസന സഭ തലത്തില്‍ "കര്‍ഷക ശ്രേഷ്ഠ" അവാര്‍ഡു നല്‍കും. കൃഷിയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മപരിപാടികള്‍ എല്ലാ ഇടവകകളിലും സംഘടിപ്പിക്കും. സഭയുടെ മാനവ ശാക്തീകരണ വകുപ്പിനാണ് (Ministry of Human Empowerment) പരിപാടികള്‍ ഏകോപിപ്പിച്ചു നടപ്പിലാക്കുവാനുള്ള ചുമതല നല്‍കിയിരിക്കുന്നത്.
Source : orthodoxchurch.in
No comments:
Post a Comment
Comment on this post