എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 6, 2010

ജീവന്‍ പണയംവച്ചും പരുമലപ്പള്ളി സംരക്ഷിക്കാന്‍ പരി. കാതോലിക്കാ ബാവായുടെ ആഹ്വാനം

കൊച്ചി: പരുമലപ്പള്ളിയില്‍ വിഷവിത്തു പാകാനുള്ള യാക്കോബായ വിഭാഗത്തിന്റെ ശ്രമം ജീവന്‍ പണയംവച്ചും ചെറുക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
പള്ളിയും സ്‌ഥാപനങ്ങളും പരിപാലിക്കാന്‍ താനെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും വിശ്വാസികളുടെ പിന്തുണ ആവശ്യപ്പെട്ടുള്ള ബാവയുടെ കല്‍പന ഞായറാഴ്‌ച പള്ളികളില്‍ വായിക്കും.
പരുമല തിരുമേനിയുടെ പെരുന്നാള്‍ അടുത്തമാസം 1, 2 തീയതികളിലാണ്‌. ഇതു മുന്നില്‍കണ്ട്‌ നടത്തുന്ന മറുവിഭാഗത്തിന്റെ നീക്കം തടയാന്‍ വിശ്വാസികള്‍ക്കു ചുമതലയുണ്ടെന്നു കല്‍പനയില്‍ പറയുന്നു.

പരുമല പള്ളിക്കുമേല്‍ വിഘടിത വിഭാഗത്തിന് അവകാശമില്ല
പത്തനംതിട്ട : പരുമല സെമിനാരിയുടെ സ്‌ഥലം അന്തോഖ്യാ പാത്രിയര്‍ക്കീസിന്റെ പേരിലാണെന്നുള്ള വിഘടിത വിഭാഗത്തിന്വാദം സത്യവിരുദ്ധമാണെന്നും പരുമല തിരുമേനിയുടെ നാമത്തില്‍ മറ്റൊരു പള്ളി പരുമലയില്‍ പണിയാന്‍ അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്‌തമാക്കി.

പരുമല പള്ളിക്കുമേല്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുള്ള യാക്കോബായ സഭയുടെ പ്രസ്‌താവനയ്‌ക്കു മറുപടിയായാണ്‌ ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം സൂചിപ്പിച്ചത്‌. പരുമല സെമിനാരി സ്‌ഥിതി ചെയ്യുന്ന സ്‌ഥലം അരികുപുറത്ത്‌ കോരുത്‌ മാത്തന്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസിന്റെ പേര്‍ക്കാണ്‌ ആധാരം എഴുതിയിട്ടുള്ളത്‌. പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ 25-ല്‍ അധികം കുടുംബങ്ങള്‍ പരുമലയില്‍ ഉണ്ടെന്ന വാദം സത്യവിരുദ്ധമാണ്‌. ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു വിശ്വാസികളെ അടര്‍ത്തി മാറ്റാനാണ്‌ ഇപ്പോഴത്തെ ശ്രമം.

പരുമല പള്ളിയുടെ പ്രധാന കവാടത്തില്‍ നിന്ന്‌ 200 മീറ്റര്‍ മാത്രം അകലെയാണ്‌ പുതിയ പള്ളിക്കായി പാത്രിയര്‍ക്കീസ്‌ വിഭാഗം സ്‌ഥലം വാങ്ങിയത്‌. പള്ളി നിര്‍മ്മിച്ച്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠിച്ച ശേഷം ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിത്‌. പെരുമ്പാവൂരില്‍ മലങ്കര വര്‍ഗീസിനെ പട്ടാപകല്‍ വെട്ടിക്കൊന്ന തീവ്രവാദ സംഘടനയായ 'കേഫ'യുടെ പിന്തുണയോടെയാണ്‌ പുതിയ പള്ളി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്‌. ഇതിനെ ഏതുവിധേനയും ഓര്‍ത്തഡോക്‌സ് സഭ ചെറുക്കും.പാത്രിയര്‍ക്കീസ്‌ വിശ്വാസികള്‍ക്ക്‌ പരുമല പള്ളിയിലെത്തി ആരാധന നടത്താനുള്ള അവകാശമുണ്ട്‌. എന്നാല്‍ ഭരണം ഭാവിയില്‍ കൈയ്യാളാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പള്ളിയുടെ പ്രധാന കവാടത്തിനു സമീപം ഒരു യാക്കോബായ വിശ്വാസിപോലും ഇല്ലെന്നിരിക്കെ പരുമല പള്ളിയെന്നപേരില്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌ യാക്കോബായ പള്ളി' പണിയുന്നതിനെയാണ്‌ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നത്‌. പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയിലെ ആദ്യപള്ളി എന്ന പാത്രിയര്‍ക്കീസ്‌ സഭയുടെ അവകാശവാദം തികച്ചും വാസ്‌തവ വിരുദ്ധമാണ്‌. പഴയ പരുമല പള്ളി ആശുപത്രി വളപ്പിലേക്ക്‌ മാറ്റി സ്‌ഥാപിച്ചപ്പോള്‍ 'സെന്റ്‌ ഗ്രീഗോറിയോസ്‌' പള്ളി എന്നാണ്‌ നാമകരണം ചെയ്‌തിട്ടുള്ളത്‌. അതുപോലെ പരുമല പള്ളിയുടെ കിഴക്കുഭാഗത്തുള്ള ചാപ്പലും പരുമല തിരുമേനിയുടെ നാമത്തില്‍ സ്‌ഥാപിച്ചിട്ടുള്ളതാണ്‌. പരുമലപള്ളി എന്നപേരില്‍ ഒരു ദേവാലയം മാത്രം നിലനില്‍ക്കെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പണപ്പിരിവ്‌ നടത്താനുള്ള ശ്രമമാണിതെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.

പത്രസമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, അസി. മാനേജര്‍ ഫാ. സൈമണ്‍ സ്‌കറിയ, മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ പ്രഫ. ജി. ജോണ്‍, പ്രഫ. ബാബു വര്‍ഗീസ്‌, ഫാ. വര്‍ഗീസ്‌ മാത്യു എന്നിവര്‍ പങ്കെടുത്തു

Source : Mangalam News

Malankara Archive