എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 10, 2010

ഓര്‍മ്മ പെരുന്നാളുകള്‍ ‍ - Oct 2010

" ശ്രേഷ്ടാചാര്യ മശിഹ കൂദാശകളര്‍പ്പിച്ചോ-
ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

1.ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത
ചേപ്പാട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 11, 12 തീയതികളില്‍.

2.ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ്
കൊല്‍ക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലിത്താ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ മൂന്നാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ വിവിധ പരിപാടികളോടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഭിലായ് സെന്റ് തോമസ് ആശ്രമത്തില്‍ ആചരിക്കുന്നു.


Updated on 10/13

ചേപ്പാട് വലിയപള്ളി പെരുന്നാള്‍ സമാപിച്ചു

ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ 155-ാമത് ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ഒക്ടോബര്‍ 11,12 തീയതികളിലായി നടന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അഭി.മെത്രാപ്പോലിത്താമാര്‍ കാര്‍മികത്വം വഹിച്ചു. PHOTO GALLERY ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയില്‍ അഭി. പൌലൊസ് മാര്‍ പക്കോമിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. സഖറിയാസ് മാര്‍ അപ്രേം, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാരും സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേപ്പാട് മാര്‍ ദിവന്നാസിയോസ് മെറിറ്റ് അവാര്‍ഡ് വിതരണം, സഹായനിധി വിതരണം, സ്മൃതിഫലക അനാഛാദനം തുടങ്ങിയവ നടത്തി. പരിശുദ്ധ പിതാക്കന്മാര്‍ ശ്ശൈഹിക വാഴ്വ് നടത്തി വിശ്വാസ സമൂഹത്തെ ആശീര്‍വദിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ സമൂഹവിരുന്നും ഉണ്ടായിരുന്നു. വൈകിട്ട് റാസയെത്തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്ക് കര്‍മം അഭി. പൌലൊസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലിത്ത നിര്‍വഹിച്ചു. തിങ്കളാഴ്ച വൈകുന്നേരം പെരുന്നാള്‍ സന്ധ്യാനമസ്കാരത്തിനു മെത്രാപ്പോലിത്താമാരായ അഭി. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അഭി. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത മാര്‍ ദിവന്നാസിയോസ് അനുസ്മരണ പ്രസംഗം നടത്തി.പരുമല സെമിനാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി രണ്ടു ദിവസത്തെയും പെരുന്നാള്‍ ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു

Malankara Archive