എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 13, 2011

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ആരഭിച്ചു

മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ 94-ാമത് സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.രാവിലെ 7.15 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിചു,തുടര്‍ന്ന് തുമ്പമണ്‍, നിലയ്കല്‍ എന്നീ ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട സണ്ടേസ്‌കൂള്‍ ബാല ബാലികാ സംഗമവും നടന്നു.
തിങ്കളാഴ്ച രാവിലെ വി. മുന്ന്‌നോമ്പ് ആരംഭിക്കും. 10.30 ന് ഫാ. ഷാലു ലൂക്കോസ് ധ്യാനം നയിക്കും.ഉച്ചയ്ക്ക് 2 മണിക്ക് ഫാ. സാം പി.ജോര്‍ജ്, റവ. ഫാ. ചെറിയാന്‍ ടി. ശമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങും കുമ്പസാരവും നടക്കും. വൈകീട്ട് 6.45 ന് അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ സുവിശേഷ യോഗം നടക്കും.15 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന സുവിശേഷ സമ്മേളനത്തില്‍ കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനി അധ്യക്ഷത വഹിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണം നടത്തും.ഉച്ചയ്ക്ക് 2 ന് സുവിശേഷ സമ്മേളനത്തില്‍ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭി.ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് അധ്യക്ഷത വഹിക്കും. 3.30 ന് സൗഖ്യധ്യാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഉണ്ടാവും. 6.45 ന് സുവിശേഷ സമ്മേളനത്തില്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.15 ന് ഉച്ചയ്ക്ക് 1.30 ന് ഭദ്രാസന സുവിശേഷ സംഘസമ്മേളനത്തില്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7.15 ന് കുടുംബസംഗമത്തില്‍ അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇടവക മെത്രാപ്പോലീത്തായുടെ സമാപന സന്ദേശത്തോടുകൂടി കണ്‍വെന്‍ഷന്‍ സമാപിക്കും.
തുമ്പമണ്‍, നിലയ്കല്‍ എന്നീ ഭദ്രാസനങ്ങളില്‍ ഉള്‍പ്പെട്ട 120 പള്ളികളുടെ സഹകരണത്തോടുകൂടിയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദ്വിദിമോസ് പ്രഥമന്‍ വലിയ ബാവ, തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, നിലയ്കല്‍ഭദ്രാസനാധിപന്‍ അഭി.ജോഷ്വാ മാര്‍ നിക്കോദിമോസ്,അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.പൗലോസ് മാര്‍ പക്കോമിയോസ്, അഭി.മാത്യൂസ് മാര്‍ തിമോത്തിയോസ്, അഭി.ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ്,അഭി.ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Malankara Archive