എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Feb 1, 2011

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മപ്പെരുനാള്‍

മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധന്‍ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ എഴുപത്തിയേഴാം ഓര്‍മപ്പെരുനാള്‍ ഫെബ്രുവരി 22,23 തീയതികളില്‍ കോട്ടയം പഴയ സെമിനാരിയില്‍ നടത്തും.

പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസിന്റെ 77-ാം ഓര്‍മ്മ പെരുന്നാളിന് ഒരുക്കങ്ങള്‍ പഴയ സെമിനാരിയില്‍ പൂര്‍ത്തിയായി.നാളെ കുര്‍ബ്ബാനയ്ക്കു ശേഷം 12ന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് കൊടിയേറ്റും. 18ന് കണ്‍വന്‍ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവാ ഉദ്ഘാടനം ചെയ്യും. 7.15ന് സുവിശേഷ പ്രസംഗം ഫാ. ഡോ. ബേബി വര്‍ഗീസ്. 19ന് ഏഴിന് സുവിശേഷ പ്രസംഗം പ്രഫ. ജേക്കബ് കുര്യന്‍ കോണാട്ട്. 21ന് ഏഴിന് അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത പ്രസംഗിക്കും. 20ന് ഏഴിന് തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റുഡന്‍സ് സെന്ററില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അനുസ്മരണ സമ്മേളനം. തീര്‍ത്ഥാടകര്‍ക്ക് 22ന് അഞ്ചിന് സ്വീകരണം. ആറിന് ചെറിയ പള്ളിയില്‍ സന്ധ്യാ നമസ്ക്കാരത്തെ തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണം. എട്ടിന് അനുസ്മരണ പ്രസംഗം ഫാ. ഡോ. റജി മാത്യു. ഒന്‍പതിന് പ്രദക്ഷിണവും തീര്‍ത്ഥാടക സംഘങ്ങളും പഴയ സെമിനാരിയില്‍ എത്തും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. ശ്ളൈഹിക വാഴ്വ്, 9.15ന് ക്രിസ്തീയ ഗാനസന്ധ്യ.23ന് 8.30ന് മൂന്നിന്മേല്‍ കുര്‍ബ്ബാന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍. 10ന് പുസ്തക പ്രകാശനം, സമ്മാനദാനം. 10.15ന് പ്രദക്ഷിണം, ആശീര്‍വാദം. 11ന് ആത്മീയ സംഘടനകളുടെ സമ്മേളനം.

തീര്‍ത്ഥാന വാഹനങ്ങള്‍ക്ക് പഴയ സെമിനാരിയില്‍ പ്രത്യേക പാര്‍ക്കിങ് സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പെരുന്നാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. എം.സി. കുര്യാക്കോസ് അറിയിച്ചു

No comments:

Post a Comment

Comment on this post

Malankara Archive