എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 17, 2011

ഇടവക പള്ളികളുടെ അവകാശം സംരക്ഷിക്കും

1995ലെ സുപ്രീംകോടതി വിധിയില്‍ ഇടവക പള്ളികള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന്‌ ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌.

1934ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലായി ഒരവകാശവും ഇടവകപള്ളികള്‍ക്ക്‌ സുപ്രീംകോടതി നല്‍കിയിട്ടില്ല. അതേ ഭരണഘടനതന്നെ ഇടവകപള്ളികളുടെ കാര്യവും നിയന്ത്രിക്കും എന്നുതന്നെയാണ്‌ 1995ലെ വിധിയില്‍ പറഞ്ഞിരിക്കുന്നത്‌. ഇടവക പള്ളികള്‍ക്ക്‌ കൂടുതലായി അവകാശങ്ങള്‍ സുപ്രീംകോടതി നല്‍കുന്നു എന്ന പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റെ പ്രചാരണം തെറ്റിദ്ധാരണാജനകമാണ്‌.

വ്യവസ്‌ഥാപിതമായി തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്കു ഭരണം നല്‍കുന്നതിന്‌ സഭ എതിരല്ല. പുത്തന്‍കുരിശു പള്ളിയുടെ കാര്യത്തിലും സഭ കോടതിവിധി മാനിക്കാന്‍ തയാറാണ്‌. സിവില്‍ നടപടി ചട്ടത്തിലെ 92-ാം വ്യവസ്‌ഥ അനുസരിച്ച്‌ അനുമതി നേടാതെ സമര്‍പ്പിക്കപ്പെട്ട പുത്തന്‍കുരിശ്‌ പള്ളി സംബന്ധിച്ച അന്യായം നിലനില്‍ക്കില്ലെന്ന്‌ കോടതി വിധിച്ചു. ഈ കാര്യം പറഞ്ഞ്‌ കോലഞ്ചേരി പള്ളിക്കുവേണ്ടി വിലപേശുന്നത്‌ ശരിയല്ല.

വ്യവസ്‌ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഏതൊരു സഭയുടെയും സംഘടനയുടെയും ശാഖകള്‍ക്ക്‌ ആ സഭയുടെയും സംഘടനയുടെയും ഭരണഘടനയനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ മാത്രമേ സാധിക്കൂ- അദ്ദേഹം പറഞ്ഞു.

അതേസമയം പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച വീണ്ടും അലസി.ഇരു സഭാ പ്രതിനിധികളുമായി ഇന്നലെ വൈകി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കപരിഹാരം അനന്തമായി നീളുകയാണ്‌.ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ്‌ ചര്‍ച്ച വഴിമുട്ടിയത്‌. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു തയാറാകണമെന്നും മലങ്കര സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു. അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ വിധി നടപ്പാക്കണമെന്നാണ്‌ സഭയുടെ നിലപാട്‌. ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും സഭ വ്യക്‌തമാക്കി. ഇരു സഭാ പ്രതിനിധികളുമായി ഇതു നാലാം വട്ടമാണ്‌ മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്‌.

Malankara Archive