എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 19, 2011

നിലപാട് ശക്തമാക്കാന്‍ സഭ

കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ നിലപാടു ശക്‌തമാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. മന്ത്രിസഭാ ഉപസമിതി നടത്തിയ അവസാനവട്ട ചര്‍ച്ചയിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണു നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള സഭാ നേതൃത്വത്തിന്റെ തീരുമാനം.

അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ചനടത്തിയ യൂഹാനോന്‍ മാര്‍ മിലീത്തിയോസ്‌ യോഗത്തെ അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഞായറാഴ്‌ചവരെ കടുത്ത തീരുമാനമെടുക്കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതിവിധി നടപ്പാക്കാത്തതു സംബന്ധിച്ചു യുക്‌തമായ നിലപാടു സ്വീകരിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവയെ യോഗം ചുമതലപ്പെടുത്തി. പുത്തന്‍കുരിശ്‌ പള്ളിയില്‍ കോടതിവിധി യാക്കോബായ വിഭാഗത്തിന്‌ അനുകൂലമായപ്പോള്‍ അതു നടപ്പാക്കാന്‍ മുന്‍കൈയെടുത്ത സര്‍ക്കാര്‍ കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതിവിധി നടപ്പാക്കാന്‍ വൈകുന്നത്‌ ഇരട്ടത്താപ്പാണെന്നു യോഗം ചൂണ്ടിക്കാട്ടി.

ഒത്തുതീര്‍പ്പു വ്യവസ്‌ഥയുടെ ഭാഗമായി യാക്കോബായ വിഭാഗത്തിനു നല്‍കാമെന്നു പറഞ്ഞ 45 സെന്റ്‌ സ്‌ഥലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ച വേണ്ടന്നും യോഗം തീരുമാനിച്ചു. അടുത്ത ഞായറാഴ്‌ച കോലഞ്ചേരി പള്ളിയില്‍ ആരാധനയ്‌ക്കു സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌ ഓര്‍ത്തഡോക്‌സ് പക്ഷം കഴിഞ്ഞ ചര്‍ച്ചയില്‍ മന്ത്രിസഭാ ഉപസമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണു മാനേജിംഗ്‌ കമ്മിറ്റിയുടെ തീരുമാനം. പഴയ സെമിനാരിയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, ഫാ. പി.കെ. ഗീവര്‍ഗീസ്‌, എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, ഡോ.ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Malankara Archive