എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Oct 26, 2011

പരുമല പെരുന്നാളിന്‌ കൊടിയേറി

ഭക്ത സഹസ്രങ്ങളെ സാക്ഷി നിര്‍ത്തി ഭാരതത്തിന്റെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ മലങ്കരയുടെ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ഉച്ചതിരിഞ്ഞ്  2.20 ന്‌ സഭാരത്നം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ്‌.
കൊടിയുയര്‍ത്തിയപ്പോള്‍ വിശ്വാസികള്‍ തിരുമേനിയുടെ അപദാനങ്ങള്‍ വാഴ്‌ത്തി വെറ്റിലകള്‍ മുകളിലേക്കു പറത്തി. തുടര്‍ന്നു ചാപ്പലില്‍ നടന്ന തീര്‍ഥാടന വാരാഘോഷസമ്മേളനം സഭാരത്നം ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ അധ്യക്ഷത വഹിച്ചു.
മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, ജിജി തോംസണ്‍ ഐ.എ.എസ്‌, പരുമല സെമിനാരി മാനേജര്‍ എം.ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. സൈമന്‍ സക്കറിയ, ഡോ. ജോര്‍ജ്‌ ജോസഫ്‌, ജേക്കബ്‌ തോമസ്‌ അരികുപുറം, തോമസ്‌ ടി. പരുമല, ജി. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
 

 ചിത്രങ്ങള് : കാതോലികേറ്റ് ന്യൂസ്

Malankara Archive