എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 14, 2013

മലങ്കരസഭക്ക് 2013-14 വര്‍ഷത്തില്‍ 402.93 കോടി രൂപയുടെ ബജറ്റ്.


#സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തും
#ന്യായവില മെഡിക്കല്‍ ഷോപ്പുകള്‍ ആരംഭിക്കും 
#സ്വയം തൊഴില്‍ പദ്ധതി പ്രകാരം നൂറു ഓട്ടോ റിക്ഷകള്‍ 
#കൂടുതല്‍ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍
#തലസ്ഥാന നഗരിയില്‍ പബ്ളിക് റിലേഷന്‍ ഓഫീസ് 
#ഭവനസഹായ പദ്ധതി
#വിവാഹ സഹായ പദ്ധതി
#പ്രകൃതിദുരന്തം സഹായം
#നവജ്യോതി സ്വയം സഹായസംഘം
#പ്രമുഖ അല്‍മായ നേതാക്കളുടെ സ്മരണ നിലനിര്‍ത്താന്‍ പദ്ധതി

മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനിസഭക്ക് 2013-14 വര്‍ഷത്തില്‍ 402.93 കോടി രൂപയുടെ ബജറ്റ്. കാതോലിക്കേറ്റ് ശതാബ്ദി വര്‍ഷത്തില്‍ ഊര്‍ജ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന. പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും അടങ്ങുന്ന യോഗം ബജറ്റ് പാസ്സാക്കിയത്.

ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ അവലംബിക്കുകയും സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തുകയും ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപടികള്‍ കൊക്കൊള്ളുന്നു. സൌരോര്‍ജ്ജം ഉപയോഗിക്കുന്ന സഭാ സ്ഥാപനങ്ങള്‍ക്ക് ധന സഹായം സഭാകേന്ദ്രത്തില്‍ നിന്ന് നല്‍കും. പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളെകുറിച്ചും, ഊര്‍ജ്ജ ഉപഭോഗത്തിലെ അച്ചടക്കത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും.

മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനും സഭ മുന്നിട്ടിറങ്ങുന്നു. കോട്ടയത്ത് സഭയുടേതായി ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. അല്‍മായ നേതാക്കളായ കെ.സി. മാമ്മന്‍ മാപ്പിള, സി.എം. സ്റീഫന്‍, പി.സി. അലക്സാണ്ടര്‍, കെ.എം. മാത്യു തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്താനായ് പരിപാടികള്‍ ആവിഷ്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ സഭാകേന്ദ്രം ധനസഹായം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 100 ഓട്ടോറിക്ഷകള്‍ നല്‍കുന്നതില്‍ 50 എണ്ണം വനിതകള്‍ക്കായിരിക്കും.
കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും.
ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഫാ. അലക്സ് കുരമ്പില്‍ കോറെപ്പിസ്കോപ്പ, ഫാ. ഓമത്തില്‍ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ, ഫാ. സി. കെ. ജോസഫ് റെമ്പാന്‍, അഡ്വ. ടി. ജോണ്‍, അഡ്വ. തോമസ് രാജന്‍, സി. എന്‍. ജോര്‍ജ്ജ് ചേര്‍ത്തലാട്ട്, അജില്‍ തോമസ് പോത്താനിക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക്ക് പോപ്പ് ദേവദ്രോസ്, ബാങ്കിംഗ് മേഖലയിലെ മികച്ച സേവനത്തിന് അനവധി അവാര്‍ഡുകള്‍ നേടിയ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സ്പോര്‍ട്ട്സ് അതോററ്റി സെക്രട്ടറി ജിജി തോംസണ്‍, അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡബ്ബിംഗ് സ്റേറ്റ് അവാര്‍ഡ് നേടിയ വിന്മി മറിയം ജോര്‍ജ്ജ്, വൈസ് മെന്‍സ് പ്രസിഡന്റ് അഡ്വ. ഫിലിപ്പ് മത്തായി, അഡീ. ഗവ. പ്ളീഡര്‍, അഡ്വ. മാത്യു കോശി എന്നിവരെ അനുമോദിച്ചു. മട്ടാഞ്ചേരി കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്ര വികസന കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

source : catholicatenews

Malankara Archive