എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

Mar 6, 2013

സൌരോര്‍ജ സംസ്കാരം വളര്‍ത്തണം : പരിശുദ്ധ കാതോലിക്കാ ബാവാ



മലങ്കര സഭ സൌരോര്‍ജജ സംസ്കാരം വളര്‍ത്തണമെന്നു പരിശുദ്ധ കാതോലിക്കാബാവ ആവശ്യപ്പെട്ടു. ഗുരുതരമായ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി സൌരോര്‍ജത്തെ ഊര്‍ജ്ജസ്രോതസായി പരമാവധി പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളെണമെന്നും സൌരോര്‍ജസംസ്ക്കാരം  വളര്‍ത്തുന്നതിനായി ബോധവല്‍ക്കരണ പ്രക്രീയ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സഭാംഗങ്ങളും സ്ഥാപനങ്ങളും ഈ കാര്യത്തില്‍ മുന്‍കൈ എടുക്കണം. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം നടത്തെണമെന്നും, കൂടുതല്‍കാര്യക്ഷമമായ സൌരോര്‍ജം വികസിപ്പിച്ചെടുക്കണമെന്നും സാങ്കേതിക വിദ്യാലയങ്ങളില്‍ ഈ വിഷയത്തില്‍ ഗൌരവമായ ഗവേഷണ പഠനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരും സര്‍വ്വകലാശാലകളും സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.

വൈദ്യുതി ഉപയോഗത്തില്‍ ലോകത്ത് ഇന്ത്യ ആറാം സ്ഥാനത്താണ് നില്ക്കുന്നത്. എല്ലാ പദ്ധതികളില്‍ നിന്നുമായി ഇപ്പോഴത്തെ ഉത്പാദനം 1,47,000 മെഗാവാട്ടാണ്. 2013ല്‍ അധികമായി 100,000മെഗാവാട്ടിന്റെ ഉത്പാദനമാണ് ലക്ഷ്യം വച്ചിരിക്കുന്നതെങ്കിലും അതിന്റെ പകുതിപോലും എത്തുമെന്നു തോന്നുന്നില്ല. കൂടംകുളം അടക്കമുള്ള അണവ നിലയം ഇപ്പോളും എതിര്‍പ്പിന്‍റെ പാതയില്‍ തന്നെയാണ്. വികസനത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനം തന്നെ വര്‍ദ്ധിച്ച ഊര്‍ജോത്പാദനമാണ്.
         നിലവിലുള്ള വൈദ്യുതി പദ്ധതികള്‍ വച്ച് എത്രയൊക്കെ ശ്രമിച്ചാലും ഉത്പാദന വര്‍ദ്ധനയ്ക്ക് പരിമിതികളുണ്ട്. ഇപ്പോള്‍ത്തന്നെ ഉത്പാദനത്തിന്റെ മുക്കാല്‍ പങ്കും താപനിലയങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. പ്രകൃതി വിഭവങ്ങളായ കല്‍ക്കരിയും എണ്ണയും പ്രകൃതി വാതകവുമൊക്കെയാണ് താപനിലയങ്ങള്‍ ഉപയോഗിക്കുന്നത്. വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം കാരണം ഇവയുടെ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മാത്രമല്ല,അന്തരീക്ഷതാപവും മലിനീകരണവും വര്‍ദ്ധിപ്പിക്കുന്നതില്‍ താപനിലയങ്ങള്‍ വഹിക്കുന്ന പങ്ക് ലോകമെങ്ങും ഇന്ന് ചര്‍ച്ചാവിഷയമാണ്. ജലവൈദ്യുത പദ്ധതികളെയും അതിരുകവിഞ്ഞ് ആശ്രയിക്കാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ പരിസ്ഥിതിക്കും മനുഷ്യ-സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന മാരകമായ ഭീഷണി അവഗണിക്കാവുന്നതല്ല. ഇതെല്ലാം കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ആണവനിലയങ്ങളെ കൂടുതല്‍ ആശ്രയിക്കാനൊരുങ്ങുന്നത്. ആണവനിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വൈദ്യുതി മൊത്തം ഉത്പാദിപ്പിക്കുന്നതിന്റെ മൂന്നു ശതമാനം മാത്രമാണ്. അമേരിക്കയുമായി ഒപ്പുവച്ച ആണവ കരാര്‍ പ്രകാരം എല്ലാ പദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി അവയില്‍ നിന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പക്ഷേ, അനവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഭാരിച്ച മുടക്കുമുതലും ആവശ്യമാണ്. ആണവനിലയങ്ങള്‍ മനുഷ്യരാശിക്ക് ഉയര്‍ത്തുന്ന ഭീഷണി മറ്റൊരു ആശങ്കയാണ്.
       ഇതെല്ലാം വച്ചുനോക്കുമ്പോഴാണ് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളായ സൂര്യനും കാറ്റുമെല്ലാം കൂടുതല്‍ സ്വീകാര്യമായി വരുന്നത്.ഒരിക്കലും വറ്റാത്ത ഊര്‍ജത്തിന്റെ ഉറവിടമായ സൂര്യനായിരിക്കും ഭാവിയില്‍ രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ വലിയ തോതില്‍ നിറവേറ്റാന്‍ പോകുന്നത്. ഈ ലക്ഷ്യം വച്ചുകൊണ്ട് ഉദ്ഘാടനം ചെയ്ത ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷന്‍ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പതിമ്മൂന്നാം പദ്ധതി അവസാനത്തോടെ സൌരോര്‍ജം ഉപയോഗിച്ച് 20000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി സിലിക്കണ്‍ വാലിയുടെ മാതൃകയില്‍ രാജ്യത്തുടനീളം സോളാര്‍ വാലികള്‍ ഉയര്‍ന്നുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയുണ്ടായി. അളവില്ലാതെ ലഭിക്കുന്ന സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് അതുവഴി നേടാന്‍ കഴിയുന്ന ലാഭം ചില്ലറയൊന്നുമല്ല. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല, ലോക ജനതയെ തുറിച്ചുനോക്കുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണിയുടെ ആഴം കുറയ്ക്കാനും ദേശീയ സൌരോര്‍ജ മിഷന്റെ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രാരംഭത്തില്‍ വലിയ മുതല്‍മുടക്ക് വേണ്ടിവരുമെങ്കിലും പിന്നീട് ലഭിക്കുന്ന നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ അത് വലിയ ഭാരമായി തോന്നുകയില്ല.
       കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത സോളാര്‍ മിഷന് വളരെ ഉന്നതമായ ലക്ഷ്യങ്ങളാണുള്ളത്. പദ്ധതിയുടെ വിജയത്തിന് വ്യവസായികളുടെ അളവറ്റ സഹകരണമാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. വൈദ്യുതി എത്തിനോക്കിയിട്ടില്ലാത്ത വിദൂര ഗ്രാമങ്ങളില്‍പ്പോലും വെളിച്ചമെത്തിക്കാന്‍ ഈ നൂതന സംരംഭം ഉപകരിക്കും. രാജ്യത്തെ ആറു ലക്ഷത്തോളം ഗ്രാമങ്ങളില്‍ ഒരു ലക്ഷം ഗ്രാമങ്ങള്‍ ഇന്നും വൈദ്യുതി കണ്ടിട്ടില്ലാത്തവയാണ്. സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിളക്കുകളും പമ്പുകളും ഹീറ്ററുമെല്ലാം ഇന്ന് ജനങ്ങള്‍ക്ക് അപരിചിതമല്ല. അത്തരം ഉപകരണങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുകയും വേണം. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ കിടപ്പ് സൌരോര്‍ജം അളവറ്റ തോതില്‍ പ്രയോജനപ്പെടുത്തുന്നതിന് അങ്ങേയറ്റം അനുകൂലമാണ്.
   

Malankara Archive